എറണാകുളത്ത് മൃതദേഹത്തില്‍ നിന്ന് കണ്ടെത്തിയ പഴ്‌സില്‍ നിന്ന് പണം കവര്‍ന്ന എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍. എറണാകുളം ആലുവ പൊലീസ് സ്റ്റേഷനിലെ എസ്‌ഐ സലീമിനെയാണ് റൂറല്‍ എസ്പി സസ്‌പെന്‍ഡ് ചെയ്തത്. ട്രെയിനിടിച്ച് മരിച്ചയാളുടെ പഴ്സില്‍ നിന്നാണ് സലീം പണം കവര്‍ന്നത്. ഇതേ തുടര്‍ന്നാണ് വകുപ്പുതല നടപടി.
ട്രെയിനിടിച്ച് മരിച്ച രാജസ്ഥാന്‍ സ്വദേശിയുടെ പഴ്സില്‍ നിന്നാണ് എസ്‌ഐ പണം കവര്‍ന്നത്. മൃതദേഹത്തിലുണ്ടായിരുന്ന പഴ്‌സില്‍ 8,000 രൂപയാണ് ഉണ്ടായിരുന്നത്. പണം പൊലീസ് എണ്ണിത്തിട്ടപ്പെടുത്തിയിരുന്നു. ഇതിനുശേഷമാണ് സലീം ഇതില്‍ നിന്ന് 3,000 രൂപ കൈക്കലാക്കിയത്. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് സംഭവം പുറത്തുവന്നത്.
Read more
ഇതേ തുടര്‍ന്നാണ് എസ്‌ഐ സലീമിനെ റൂറല്‍ എസ്പി സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍ ഇന്‍ക്വസ്റ്റിന് പൊലീസിനെ സഹായിച്ചയാള്‍ക്ക് നല്‍കാനാണ് പണം എടുത്തതെന്നാണ് എസ്‌ഐയുടെ വിശദീകരണം.