അതീവ ജാഗ്രത പുലര്‍ത്തേണ്ട കാലവര്‍ഷമാണ് അടുത്ത മാസം കേരളത്തെ കാത്തിരിക്കുന്നതെന്ന് വിദഗ്ധര്‍. കാലവര്‍ഷത്തിന് അനുകൂലമായ സാഹചര്യം നേരത്തെ ഒരുങ്ങിയേക്കുമെന്ന് മുന്നറിയിപ്പുണ്ട്. സാധാരണ കിട്ടുന്ന മഴയ്ക്ക് മാത്രമേ സാധ്യതയുള്ളൂ എങ്കിലും മുന്‍വര്‍ഷങ്ങളേക്കാള്‍ കടലാക്രമണം രൂക്ഷമായേക്കും.
മഴയുടെ അളവ് കുറവ് ആയാലും, ഏറെ ജാഗ്രത വേണ്ട കാലമായിരിക്കും ഇത്. കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ മഴ പെയ്യിക്കുന്ന ക്യൂമുലോനിംബസ് മേഘങ്ങള്‍ കൂടുതലാകുന്നതാണ് കണ്ടുവരുന്നത്. അതിനാല്‍ ഒറ്റദിവസം കൊണ്ട് ഉണ്ടാകുന്ന പ്രളയങ്ങളെ കരുതിയിരിക്കണം. പസഫിക് സമുദ്രത്തില്‍ തുടരുന്ന ലാനിന പ്രതിഭാസം ചുഴലിക്കാറ്റ് രൂപപ്പെടാന്‍ അനുകൂലമാണ്.
Read more
ഉത്തരേന്ത്യയിലെ കടുത്ത ചൂട് , ബംഗാള്‍ ഉള്‍ക്കടല്‍ ,പസഫിക് സമുദ്രം എന്നിവിടങ്ങളിലെ മാറ്റങ്ങള്‍, ഭൂമധ്യരേഖ കടന്ന് വരുന്ന തെക്ക് പടിഞ്ഞാറന്‍ കാറ്റിന്റെ തിരിവ് എല്ലാം സൂചിപ്പിക്കുന്നത് മെയ് അവസാന വാരം തന്നെ മഴ കേരളത്തില്‍ സജീവമായേക്കും എന്നാണ്. മണ്‍സൂണ്‍ തുടങ്ങിയതായി ഔദ്യോഗികമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചാലും ഇല്ലെങ്കിലും മഴ നേരത്തേ
തുടങ്ങാനാണ് സാധ്യത.