നവകേരള സദസിനെത്തിച്ചേരുന്ന മുഖ്യമന്ത്രി പിണറായി വിജയനെ അഭിവാദ്യം ചെയ്യാൻ സ്കൂൾ വിദ്യാർത്ഥികളെ പെരുവഴിയിൽ നിർത്തിയതിൽ പരാതി. തലശേരി ചെമ്പാട് എൽ പി സ്കൂളിലെ വിദ്യാർത്ഥികളെയാണ് പൊരു വെയിലത്ത് റോഡിൽ ഇറക്കി നിർത്തിയത്. ഇതിനെതിരെ എംഎസ്എഫാണ് പരാതിയുമായെത്തിയത്.
സംഭവത്തിൽ സ്കൂളിലെ പ്രധാന അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് എംഎസ്എഫ് ബാലാവകാശ കമ്മീഷന് പരാതി നൽകി.യാത്രയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്യാൻ വിദ്യാർഥികളെ വെയിലത്ത് നിർത്തിയെന്നാണ് പരാതി. കുട്ടികളെ വെയിലത്ത് നിർത്തി മുദ്രാവാക്യം വിളിപ്പിച്ചെന്നുമാണ് എംഎസ്എഫ് നൽകിയ പരാതിയിൽ പറയുന്നത്.
Read more
ബാലാവകാശ നിയമങ്ങളെ കാറ്റിൽ പറത്തിയുള്ള കടുത്ത ബാലാവകാശ ലംഘനമാണ് നടന്നതെന്നാരോപിച്ച എംഎസ്എഫ് ഹെഡ്മാസ്റ്റർക്കും മറ്റ് സ്കൂൾ സ്റ്റാഫിനുമെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടു.സർക്കാറിന്റെ നവ കേരള സദസ് പരിപാടിക്ക് വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്നതിനെതിരെയും എംഎസ്എഫ് രംഗത്തെത്തിയിരിക്കുകയാണ്.