മുല്ലപ്പള്ളിക്ക് പകരം താൻ പ്രസിഡന്റ് ആകണമായിരുന്നു; നിർഭാ​ഗ്യത്തിന് അന്ന് കിട്ടിയില്ലെന്ന് കെ. സുധാകരൻ

മുല്ലപ്പള്ളി രാമചന്ദ്രന് പകരം അന്ന് കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് താൻ വരണമായിരുന്നെന്ന് കെ. സുധാകരൻ. മുല്ലപ്പള്ളി പ്രസിഡന്റ് ആയിരുന്ന കാലത്ത് ഞാൻ ആയിരുന്നെങ്കിൽ കേരളത്തിലെ രാഷ്ട്രീയ സാഹചര്യം ഇതല്ലായിരിക്കുമെന്ന് പൂർണ്ണമായും വിശ്വസിക്കുന്നെന്നും സുധാകരൻ പറഞ്ഞു. മനോരമ ന്യൂസ് ന്യൂസ്മേക്കർ സംവാദത്തിലാണ് സുധാകരൻ ഇക്കാര്യം പറഞ്ഞത്.

ഇനിയും മാറാനും മാറ്റാനുമുള്ള സമയവും സാവകാശവും നമ്മുടെ മുന്നിലുണ്ട്. മുല്ലപ്പള്ളി അനർഹനാണ് എന്നല്ല ഞാൻ പറയുന്നത്. പ്രവർത്തകരുടെ മനസിലാക്കാനും സ്വാധീനം ചെലുത്താനും ചലിപ്പിക്കാനും സാധിക്കുന്നവരാണ് നേതൃത്വം എന്ന് പറയുന്നത്. അത് ആവുന്നവർക്ക് ആവും അല്ലാത്തവർക്ക് ആവില്ല. ഹൈക്കമാൻഡിന്റെ തീരുമാനം തെറ്റി എന്നല്ല പറയുന്നതെന്നും എന്റെ നിർഭാഗ്യത്തിന് കിട്ടിയില്ല എന്നാണ് പറഞ്ഞതെന്നും സുധാകരൻ കൂട്ടിചേർത്തു.

Read more

സിൽവർ റയിൽ പദ്ധതിക്ക് അനുമതി കിട്ടുന്നതിന് മുമ്പേ ഭൂമി ഏറ്റെടുക്കാൻ പണം നീക്കിവച്ച നടപടി അസംബന്ധമാണെന്നും കെ.സുധാകരൻ പറഞ്ഞു. മനോരമ ന്യൂസ് ന്യൂസ്മേക്കർ സംവാദത്തിൽ സുധാകരൻ പറഞ്ഞു‍.