കരാറുകാരനെ ആക്രമിച്ച് പണവും വാഹനവും കവർന്ന കേസിൽ പാലക്കാട് മുസ്ലിം ലീഗ് കൗൺസിലർ അറസ്റ്റിൽ

കരാറുകാരനെ ആക്രമിച്ച് പണവും ബൈക്കും മൊബൈൽ ഫോണുകളും കവർന്ന കേസില്‍ ലീഗ് കൗൺസിലറെ അറസ്റ്റ് ചെയ്തു. ചെർപ്പുളശ്ശേരി നഗരസഭയിലെ മുസ്ലിം ലീഗ് പ്രതിനിധി പി മൊയ്തീൻ കുട്ടിയെയാണ് ചെർപ്പുളശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഗോപാലകൃഷണൻ എന്ന കരാറുകാരനെ അപായപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്.

കഴിഞ്ഞ ഏപ്രിൽ ആറിന് ഒറ്റപ്പാലം റോഡിലെ തൃക്കടീരിയിൽ വെച്ചാണ് ഗോപാലകൃഷണൻ എന്നയാളെ ആക്രമിച്ച് അപായപ്പെടുത്താൻ ശ്രമിച്ചത്. ബൈക്കിൽ എത്തിയ അഞ്ചംഗ സംഘം ഗോപാലകൃഷ്ണനെ ആക്രമിച്ച് പണവും ബൈക്കും മൊബൈൽ ഫോണുകളും കവരുകയായിരുന്നു.

Read more

ക്വട്ടേഷൻ സംഘത്തെ പുറത്തു നിന്ന് നിയന്ത്രിച്ചതും മുഖ്യസൂത്രധാരനും മൊയ്തീൻ കുട്ടി ഉൾപ്പെടെ മൂന്ന് പേർ ആണെന്ന് പൊലീസ് കണ്ടെത്തി. ഹൈക്കോടതി മൊയ്തീൻകുട്ടിക്ക് മുൻകൂർ ജാമ്യം അനുവദിച്ചതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കർശന ഉപാധികളോടെ വിട്ടയച്ചു.