തൊഴിലുറപ്പ് പദ്ധതിയിൽ അംഗങ്ങളായി ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ സഹോദരിയും ഭർത്താവും. ഉത്തർപ്രദേശിലെ അംറോഹ ജില്ലയിൽ നിന്നാണ് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ പേര് രജിസ്റ്റർ ചെയ്തവരുടെ കൂട്ടത്തിലാണ് ഷമിയുടെ സഹോദരി ഷബിനയും ഭർത്താവും ഭൃതൃസഹോദരിയും ഉള്ളത്.
Read more
ഇതുപ്രകാരം ഇവർ പണം സ്വീകരിക്കുന്നതായും എബിപി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. 2021 മുതൽ 2024 വരെ ഇവർ ഈ പദ്ധതി പ്രകാരം പണം കൈപ്പറ്റുന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്. വിഷയത്തിൽ ഷമിയോ കുടുംബാംഗങ്ങളോ ഇതുവരെ പ്രതികരിച്ചിട്ടില്ല.