അവകാശങ്ങൾ ചോദിക്കുമ്പോൾ വിഭാ​ഗീയതയായി ചിത്രീകരിക്കുന്നു; പി.കെ കുഞ്ഞാലിക്കുട്ടി

ന്യൂനപക്ഷ സ്കോളർഷിപ്പ് റിപ്പോർട്ടിലെ അവകാശങ്ങൾ ചോദിക്കുന്നതിനെ വിഭാഗീയതയായി ചിത്രീകരിക്കുന്നത് ശരിയല്ലെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി

സ​ച്ചാ​ർ സം​ര​ക്ഷ​ണ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മു​സ്​​ലിം സം​ഘ​ട​ന നേ​താ​ക്ക​ൾ സെക്രട്ടേറിയറ്റിന് മുമ്പിൽ നടത്തിയ ധർണയിൽ സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.

വിഭാഗീയതയെന്ന് മുദ്രകുത്തി എതിർപ്പുകളെ നിശ്ശബ്ദമാക്കുന്നതിനെ മറികടക്കുമെന്നും അദ്ദേഹം പറഞ്ഞു. സമസ്ത, കെഎൻഎം ഉൾപ്പെടെ 16 മുസ്ലിം സംഘടനകള്‍ സമര രംഗത്തിറങ്ങിയത്. സ്കോളർഷിപ്പിൽ സർക്കാർ തീരുമാനം റദ്ദാക്കണമെന്നാണ് പ്രധാന ആവശ്യം.

സച്ചാർ ശിപാർശകൾ പ്രത്യേക സെൽ രൂപീകരിച്ച് നടപ്പിലാക്കുക, മുന്നോക്ക- പിന്നോക്ക സ്‌കോളർഷിപ്പ് തുക ഏകീകരിക്കുക, സർക്കാർ സർവീകരിസിലെ പ്രാതിനിധ്യം: സമുദായം തിരിച്ച് കണക്ക് പ്രസിദ്ധീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ നടത്തിയത്.

Read more

80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധക്കെതിരെ അപ്പീൽ നൽകുകയോ, നിയമനിർമ്മാണം നടത്തുകയോ വേണമെന്നും മുസ്ലിം സംഘടനകള്‍ ആവശ്യപ്പെടുന്നു. സംഘടനാ നേതാക്കൾ മുഖ്യമന്ത്രിക്ക് നിവേദനവും നൽകി.