പതാക തലകീഴായി ഉയര്‍ത്തിയ സംഭവം; രണ്ട് പൊലീസുകാര്‍ക്ക് എതിരെ വകുപ്പുതല നടപടി

പതാക തലകീഴായി ഉയര്‍ത്തിയ സംഭവത്തില്‍ രണ്ട് പൊലീസുകാര്‍ക്കെതിരെ വകുപ്പ് തലത്തില്‍ നടപടിയെടുക്കും. ഗ്രേഡ് എസ്‌ഐ നാരായണന്‍സിവില്‍ പൊലീസ് ഓഫീസര്‍ ബിജുമോന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.

കളക്ടറുടെ ചുമതലയുള്ള എ.ഡി.എം അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ജില്ലാ പൊലീസ് മേധാവിക്കാണ് അന്വേഷണ ചുമതല. സംഭവത്തില്‍ പൊലീസ്, റവന്യൂ വകുപ്പുകളുടെ വീഴ്ച പരിശോധിക്കും. ഇന്ന തന്നെ അന്വേഷണ റിപ്പോര്‍ട്ട് കണ്ണൂര്‍ ഡി.ജി.പിക്ക് കൈമാറും. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് എ.ഡി.എം വ്യക്തമാക്കി.

റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി കാസര്‍ഗോഡ് നടന്ന ചടങ്ങിലായിരുന്നു മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ദേശീയ പതാക തലതിരിച്ച് ഉയര്‍ത്തിയത്. മന്ത്രി പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിച്ച ശേഷവും അധികൃതര്‍ക്ക് തെറ്റ് മനസിലായിരുന്നില്ല. സ്ഥലത്തുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകരാണ് പതാക തലതിരിഞ്ഞുപോയത് ശ്രദ്ധയില്‍പ്പെടുത്തിയത്. ഇതോടെ ഉദ്യോഗസ്ഥരെത്തി പതാക താഴ്ത്തി ശരിയായി വീണ്ടും ഉയര്‍ത്തുകയായിരുന്നു. ജില്ലയിലെ എം.പിയും എം എല്‍ എമാരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. പതാക ഉയര്‍ത്താനായി തയാറാക്കിയ ഉദ്യോഗസ്ഥന് വന്ന പിഴവാണെന്നാണ് ആയിരുന്നു അധികൃതരുടെ വിശദീകരണം.