തലസ്ഥാനത്ത് ഹോള്‍സെയിലായി എംഡിഎംഎ കച്ചവടം നടത്തിയിരുന്ന പ്രതി ബംഗളൂരുവില്‍ പിടിയിലായി. തിരുവനന്തപുരം നേമം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ എംഡിഎംഎ വില്‍പ്പനയ്ക്കായി എത്തിച്ച പ്രതിയെ പിടികൂടിയതിന് പിന്നാലെയാണ് ഹോള്‍സെയിലായി എംഡിഎംഎ കച്ചവടം നടത്തിയിരുന്ന പ്രതിയെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്.
കണ്ണൂര്‍ സ്വദേശിയായ അഷ്‌കര്‍ ആണ് ബംഗളൂരുവില്‍ പിടിയിലായത്. പ്രാവച്ചമ്പലം ജംഗ്ഷനില്‍ ബസ് പരിശോധനയ്ക്കിടെ എംഡിഎംഎയുമായി തിരുമല സ്വദേശി അജിന്‍ നൗഷാദിനെ അറസ്റ്റുചെയ്തിരുന്നു. ഇയാളില്‍ നിന്നാണ് ഹോള്‍സെയിലായി എംഡിഎംഎ കച്ചവടം നടത്തിയിരുന്ന അഷ്‌കറിനെ കുറിച്ച് നേമം പൊലീസിന് വിവരം ലഭിക്കുന്നത്.
പൊലീസ് പിന്തുടരുന്നുവെന്ന് മനസിലാക്കിയ പ്രതി ബംഗളൂരുവിലേക്ക് കടന്നുകളയുകയായിരുന്നു. ബംഗളൂരു യെളഹങ്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആദിത്യ നഗറിലെ സുഹൃത്തിന്റെ അപ്പാര്‍ട്ട്‌മെന്റില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു. പ്രതിയെ കണ്ടെത്തിയതിന് പിന്നാലെ പൊലീസ് കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചെങ്കിലും പ്രതി അപ്പാര്‍ട്ട്‌മെന്റിന്റെ വാതില്‍ തുറക്കാന്‍ തയ്യാറായില്ല.
Read more
തുടര്‍ന്ന് വാതില്‍ ചവിട്ടിപൊളിച്ച് പൊലീസ് അകത്തുകടന്ന് പ്രതിയെ പിടികൂടുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയെ വെള്ളിയാഴ്ച രാത്രിയോടെ കേരളത്തിലെത്തിച്ചു. ഇയാളെ അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്തുവരികയാണ്.