IPL 2025: എന്റെ പൊന്നു മക്കളെ ധോണിയോട് ജയിക്കാൻ നിനക്കൊന്നും സാധിക്കില്ല, ആ ഒരു കാര്യമാണ് അവന്മാരുടെ ബ്രഹ്മാസ്ത്രം: ആകാശ് ചോപ്ര

ഇപ്പോൾ നടക്കാൻ പോകുന്ന ഐപിഎലിൽ തങ്ങളുടെ ആറാം കിരീടം ലക്ഷ്യമിട്ടാണ് ചെന്നൈ സൂപ്പർ കിങ്‌സ് ഇറങ്ങുന്നത്. എം എസ് ധോണിക്ക് ശേഷം തന്റെ ക്യാപ്റ്റൻ സ്ഥാനം കൈമാറിയിരിക്കുന്നത് ഋതുരാജ് ഗൈക്വാദിനാണ്. കഴിഞ്ഞ വർഷം ലീഗ് സ്റ്റേജിൽ തന്നെ പുറത്തായതിന്റെ ക്ഷീണം ഇത്തവണ ചെന്നൈ സൂപ്പർ കിങ്‌സ് മാറ്റും എന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ.

ഇത്തവണത്തെ ഐപിഎൽ മെഗാ താരലേലത്തിൽ ഇപ്പോൾ വിരമിച്ച ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിനെ സിഎസ്‌കെ സ്വന്തമാക്കിയിരുന്നു. അതോടെ ചെന്നൈയുടെ സ്പിൻ ഡിപ്പാർട്ടമെന്റ് കരുത്തരായി. ചെന്നൈയുടെ ബോളിങ് യൂണിറ്റിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ആകാശ് ചോപ്ര.

ആകാശ് ചോപ്ര പറയുന്നത് ഇങ്ങനെ:

” ചെന്നൈക്ക് മൂന്നു സ്പിന്നർമാർ കൈയിൽ ഉണ്ട്. പിച്ച് എങ്ങനെ ഉണ്ട് എന്ന് ആദ്യം നോക്കണം എങ്കിൽ മാത്രമേ ഏതൊക്കെ സ്പിന്നർമാർ കളിക്കു എന്ന് പറയാൻ സാധിക്കു. രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, നൂർ അഹമ്മദ് എന്നിവരാണ് അവരുടെ പ്രധാന സ്പിന്നർമാർ. അവരുടെ സ്പിൻ ഡിപ്പാർട്മെന്റ് ഗംഭീരമാണ്. ഒന്നുകിൽ അവർ മൂന്നു പേരെയും ഒരുമിച്ച് കളിപ്പിക്കും, അല്ലെങ്കിൽ നൂറിനെ റിസേർവ് പ്ലയെർ ആക്കി നിർത്തും” ആകാശ് ചോപ്ര പറഞ്ഞു.

Read more