അത്യാവശ്യമായി ഒന്‍പത് ലക്ഷം വേണം; ലോറി വില്‍ക്കുന്നുവെന്ന് അറിയിച്ച് മനാഫ്

കര്‍ണാടകയിലെ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ ലോറി ഉടമ മനാഫ് തന്റെ ലോറി വില്‍ക്കുന്നുവെന്ന് അറിയിച്ച് രംഗത്ത്. അത്യാവശ്യമായി തനിക്ക് ഒന്‍പത് ലക്ഷം രൂപ ആവശ്യമുണ്ടെന്നും അതിനാല്‍ ലോറി വില്‍ക്കാന്‍ പോകുകയാണെന്നും മനാഫ് അറിയിച്ചു. ആവശ്യക്കാര്‍ക്ക് വാങ്ങാമെന്നും മനാഫ് പറയുന്നു.

12 വീല്‍ ലോറിയാണ് വില്‍ക്കാന്‍ ഉദ്ദേശിക്കുന്നത്. അത്യാവശ്യമായി ഒന്‍പത് ലക്ഷം രൂപ ആവശ്യമുണ്ട്. ആരും വില പേശരുത്. ഒഎല്‍എക്‌സില്‍ ഇടുന്നതിനേക്കാള്‍ നിങ്ങളോട് ഇങ്ങനെ പറയുന്നതല്ലേ നല്ലത്. 2012 മോഡല്‍ വാഹനമാണ് വില്‍ക്കാനുള്ളതെന്നും മനാഫ് കൂട്ടിച്ചേര്‍ത്തു. നേരത്തെ തനിക്ക് അഞ്ച് ലക്ഷം രൂപ ആവശ്യമുണ്ടെന്ന് അറിയിച്ച് മനാഫ് രംഗത്തെത്തിയിരുന്നു.

Read more

യൂട്യൂബ് ചാനലിലൂടെയാണ് മനാഫ് ആവശ്യവുമായി രംഗത്തെത്തിയത്. ചാരിറ്റി ആപ്പ് നിര്‍മ്മിക്കാനെന്ന് അറിയിച്ചാണ് മനാഫ് അഞ്ച് ലക്ഷം ആവശ്യപ്പെട്ട് നേരത്തെ രംഗത്തെത്തിയത്. ചാരിറ്റിയായി വരുന്ന പണത്തെ കുറിച്ച് അറിയാന്‍ ആപ്പ് സഹായകമാണെന്നാണ് മനാഫ് പറയുന്നത്. അറിയാവുന്ന ആരെങ്കിലും തനിക്ക് ആപ്പ് നിര്‍മ്മിച്ച് നല്‍കണമെന്നും മനാഫ് ആവശ്യപ്പെട്ടിരുന്നു.