നിപ ബാധിച്ച യുവാവിന്റെ ആരോഗ്യനിലയില്‍ പുരോഗതി, ഭക്ഷണം കഴിച്ചു തുടങ്ങി, മരുന്നുകളോടും പ്രതികരിക്കുന്നുണ്ട്‌

കൊച്ചിയില്‍ നിപ ബാധിച്ച യുവാവിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രിവൃത്തങ്ങള്‍. പ്രധാനമായും മസ്തിഷ്‌കത്തെയാണ് നിപ ബാധിക്കുന്നത്. ഇക്കാരണത്താല്‍ ഇടക്കിടക്ക് ബോധക്ഷയം ഉണ്ടായിരുന്നു. ഇതിനിപ്പോള്‍ മാറ്റമുണ്ട്. രോഗി ഇന്നലെയും ഇന്നും ഭക്ഷണം കഴിച്ചു. മരുന്നുകളോടും പ്രതികരിച്ചു തുടങ്ങി.

Read more

രോഗി ചെറുതായി സംസാരിച്ചു തുടങ്ങിയിട്ടുണ്ട്. ഇയാളുമായി അടുത്തിടപഴകിയവര്‍ 86 പേര്‍ നിരീക്ഷണത്തിലാണ്. എന്തെങ്കിലും ലക്ഷണങ്ങള്‍ ഉള്ളവര്‍ ഉടന്‍ തന്നെ ചികിത്സ തേടണമെന്നും ആരോഗ്യ മന്ത്രി കെ. കെ ശൈലജ പറഞ്ഞു.