വി.സിക്കെതിരെ ഉടന്‍ നടപടിയുണ്ടാവില്ല: കോടതി തീരുമാനം കാത്ത് ഗവര്‍ണര്‍

കണ്ണൂര്‍ സര്‍വകലാശാലയിലെ ഡോ. പ്രിയവര്‍ഗീസിന്റെ നിയമനത്തില്‍ ഹൈക്കോടതി തീരുമാനം വരുന്നതുവരെ വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രനെതിരെ ഗവര്‍ണര്‍ നടപടിയെടുത്തേക്കില്ല. ഈ മാസം 31 നാണ് ഹര്‍ജി വീണ്ടും കോടതി പരിഗണിക്കുന്നത്.

കണ്ണൂര്‍ സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിനുള്ള റാങ്ക് പട്ടികയില്‍ രണ്ടാം സ്ഥാനത്തുവന്ന ഡോ.ജോസഫ് സ്്കറിയയുടെ ഹര്‍ജിയാണ് 31 ന് കോടതി വീണ്ടും പരിഗണിക്കുക.

Read more

സര്‍ക്കാര്‍, ഗവര്‍ണര്‍, സര്‍വകലാശല യുജിസി എന്നിവരുടെ അഭിപ്രായം കൂടി കണക്കിലെടുത്താവും കോടതി തീരുമാനമെടുക്കുക.