'മാധ്യമത്തില്‍' അഞ്ചുമാസമായി ശമ്പളമില്ല; സ്ഥാപനത്തിനെതിരെ അന്വേഷണം; അസ്തിത്വം പണയംവെക്കുന്നതില്‍ ആത്മാഭിമാന ക്ഷതമുണ്ട്; രാജിയുമായി മാധ്യമപ്രവര്‍ത്തക

ജമാ അത്തെ ഇസ്ലാമിയുടെ കീഴിലുള്ള ‘മാധ്യമം’ ദിനപത്രത്തില്‍ അഞ്ചുമാസമായി ശമ്പളം മുടങ്ങി. മാനേജ്‌മെന്റിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ രാജിവെച്ച് തുടങ്ങി. ശമ്പളമുടക്കത്തില്‍ പത്തിലേറെ പരാതികളാണ് മാധ്യമത്തിനെതിരെ ഉയര്‍ന്നിരിക്കുന്നത്. ഇതിനെതിരെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തകര്‍ സ്ഥാപനത്തില്‍ നിന്നും രാജിവെയ്ക്കുന്നത്. കഴിഞ്ഞ ദിവസഗ മാധ്യമത്തിന്റെ മുഖമായിരുന്ന മാധ്യമപ്രവര്‍ത്തക ജിഷ എലിസബത്തും സ്ഥാപനത്തില്‍ നിന്നും രാജിവെച്ചു.

രാജി നല്‍കിയശേഷം അവര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്.

ശബ്ദമില്ലാത്തവരുടെ ശബ്ദമാകുക, അനീതിക്കെതിരെ പ്രതികരിക്കുക തുടങ്ങിയ ആഗ്രഹങ്ങളുമായാണ് 18 വര്‍ഷം മുന്‍പ് ഞാന്‍ മാധ്യമപ്രവര്‍ത്തന മേഖലയിലേക്ക് കടന്നുവന്നത്. അതുതന്നെ തുടരണമെന്നതാണ് ആഗ്രഹം. അതിനു പറ്റുന്ന ഇടമല്ലാതായി മാറിയതിനാല്‍, 14 വര്‍ഷത്തെ സേവനത്തിനു ശേഷം മാധ്യമത്തില്‍ നിന്ന് രാജി വെച്ചു.

Read more

സമയത്തിന് കൂലിയില്ലെങ്കിലും അതെന്ന് തരുമെന്ന് പറയുന്നില്ലെങ്കിലും; അതിനേക്കാള്‍ ബുദ്ധിമുട്ടാണ്, നിലപാടുകളില്‍ കടകംമറിഞ്ഞ് വാര്‍ത്തയെഴുതുകയെന്നുള്ളത്. അസ്ഥിത്വം കൂടി പണയം വെക്കുന്നതില്‍ ആത്മാഭിമാന ക്ഷതമുണ്ട്. അതുകൊണ്ട് കൂടിയാണ് രാജി.