മുൻ‌കൂർ ജാമ്യാപേക്ഷയിൽ വിധി വരുംവരെ കീഴടങ്ങില്ല; ദിവ്യ കീഴടങ്ങുമെന്ന അഭ്യൂഹം തള്ളി അടുത്തവൃത്തങ്ങൾ

കണ്ണൂർ നവീൻ ബാബുവിന്റെ മരണത്തിൽ മുൻ‌കൂർ ജാമ്യാപേക്ഷയിൽ വിധി വരുംവരെ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യ കീഴടങ്ങില്ല. ദിവ്യ കീഴടങ്ങുമെന്ന അഭ്യൂഹം തള്ളി അടുത്തവൃത്തങ്ങൾ രംഗത്തെത്തി.

പിപി ദിവ്യ ഇന്ന് കീഴടങ്ങിയേക്കുമെന്ന വാർത്തകൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണിപ്പോൾ അഭ്യാഹം തള്ളി നേതൃത്വം രംഗത്തെത്തിയത്. കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകാൻ ദിവ്യക്ക് മേൽ സിപിഎം ഉന്നത നേതൃത്വത്തിന്‍റെ സമ്മർദ്ദം ഉണ്ടെന്നായിരുന്നു പുറത്ത് വന്ന വാർത്ത. അതേസമയം ദിവ്യയുടെ മുൻ‌കൂർ ജാമ്യ ഹർജിയിൽ ചൊവ്വാഴ്ചയാണ് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയുക.