കള്ള് ഇനി മുതൽ ഓൺലൈനിൽ; ഉത്തരവിറക്കി സംസ്ഥാന സർക്കാർ, ഓൺലൈൻ വിൽപ്പനയ്ക്കൊരുങ്ങി 5170 ഷാപ്പുകൾ

ഷാപ്പുകളിലെ കള്ള് വിൽപ്പന ഓൺലൈനാക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ. ഇനി മുതൽ കള്ള് ഷാപ്പ് വിൽപ്പന ഓൺലൈൻ വഴി നടത്തും. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി.

ഇതുവരെ വിൽപ്പന നടന്നിരുന്നത് കളക്ടറുടെ സാന്നിധ്യത്തിൽ നേരിട്ടായിരുന്നു. സംസ്ഥാനത്തെ 5170 ഷാപ്പുകളാണ് ഓൺലൈൻ വഴി കള്ള് വിൽക്കുന്നത്. ഗ്രൂപ്പ് അടിസ്ഥാനത്തിലായിരിക്കും വിൽപന.

Read more

ഓൺലൈൻ വഴി വിൽപ്പന നടത്തുന്നതിനായി കള്ള് ഷാപ്പുകള്‍ക്ക് ഈ മാസം 13 വരെ അപേക്ഷ നൽകാം. ഷാപ്പുകളുടെ വാടക നിശ്ചയിച്ചിട്ടുണ്ട്. ഒരേ വാടകയിൽ ഒന്നിലധികം പേർ അപേക്ഷിച്ചാൽ നറുക്കിട്ട് നിശ്ചയിക്കും എന്നാണ് ഉത്തരവില്‍ പറയുന്നത്.