പദവി മറന്ന അഭിപ്രായപ്രകടനമാണ് ഗവര്‍ണറുടേതെന്ന് ഉമ്മന്‍ ചാണ്ടി

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ഉമ്മന്‍ചാണ്ടി. പൗരത്വ നിയമ ഭേദഗതിയില്‍ ഗവര്‍ണര്‍ പദവി വിട്ടുള്ള അഭിപ്രായപ്രകടനമാണ് നടത്തുന്നതെന്നും രാജ്ഭവനിലെത്തി മുഖ്യമന്ത്രി, ഗവര്‍ണറെ ജനങ്ങളുടെ പ്രതിഷേധം അറിയിക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

എന്തുകൊണ്ട് മുഖ്യമന്ത്രി രാജ്ഭവനില്‍ പോയി പ്രതിഷേധം അറിയിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. പൗരത്വ വിഷയത്തില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ ഒളിച്ചുകളിയാണെന്നും ചെന്നിത്തല ചൊവ്വാഴ്ച പറഞ്ഞിരുന്നു.

പൗരത്വ ഭേദഗതി നിയമത്തില്‍ കേരള നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരെ ഗവര്‍ണര്‍ നടത്തിയ പ്രസ്താവന വലിയ വിവാദമായിരുന്നു. നിയമസഭ പാസ്സാക്കിയ പ്രമേയം തള്ളിയ ആരിഫ് മുഹമ്മദ് ഖാനെതിരെ ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.