'പ്രതിപക്ഷം മുതലക്കണ്ണീർ ഒഴുക്കുന്നു'; ആശ വർക്കർമാരുടെ സമരത്തെ തള്ളി ആരോഗ്യമന്ത്രി

ആശ വർക്കർമാരുടെ സമരത്തെ തള്ളി ആരോഗ്യമന്ത്രി വീണ ജോർജ്. ആശമാർക്ക് ഏറ്റവും കൂടുതൽ ഓണറേറിയം കേരളത്തിലാണെന്ന് വീണ്ടും ആവർത്തിക്കുകയാണ് ആരോഗ്യമന്ത്രി. അതേസമയം പ്രതിപക്ഷം മുതലക്കണ്ണീർ ഒഴുക്കുന്നുവെന്ന് ആരോഗ്യമന്ത്രി കുറ്റപ്പെടുത്തി. 100 കോടിയാണ് കേന്ദ്രം നൽകേണ്ടത്. 10,000 നും 13,000 ത്തിനും ഇടയിൽ തുക 90% ആശമാർക്കും ലഭിക്കുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം കേന്ദ്രം ഒരു രൂപ പോലും നൽകിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.