ഓർത്തഡോക്സ് – യാക്കോബായ തർക്കത്തിൽ സമാധാനത്തിന് വിട്ടുവീഴ്ച്ചകൾക്ക് തയാറെന്ന് ഓർത്തഡോക്സ് സഭ. സുപ്രീം കോടതി വിധി അംഗീകരിച്ചാൽ വിട്ടുവീഴ്ചകൾക്ക് തയാറാണെന്ന് കാതോലിക്കാ ബാവ അറിയിച്ചു.
അതേസമയം പള്ളിത്തർക്ക കേസിൽ സുപ്രധാന വിധിയുമായി സുപ്രീം കോടതി നേരത്തെ രംഗത്തെത്തിയിരുന്നു. യാക്കോബായ സഭയുടെ കൈവശമുള്ള 6 പള്ളികളുടെ ഭരണം ഓർത്തഡോക്സ് സഭയ്ക്ക് കൈമാറണമെന്നാണ് സുപ്രീം കോടതി നിർദേശിച്ചത്.
യാക്കോബായ സഭയുടെ കൈവശമുള്ള പള്ളികളുടെ കാര്യത്തിലാണ് സുപ്രീം കോടതിയുടെ നിർദേശം. സെമിത്തേരി അടക്കമുള്ള സൗകര്യങ്ങൾ എല്ലാ വിഭാഗങ്ങൾക്കും നൽകണമെന്നും സുപ്രീം കോടതി നിർദേശിച്ചു. ഇക്കാര്യത്തിൽ ഓർത്തഡോക്സ് സഭ സത്യവാങ്മൂലം നൽകണമെന്നും കോടതി അറിയിച്ചു. സൗഹൃദപരമായി പ്രശ്നം തീർക്കാനാണ് കോടതി ഉദ്ദേശിക്കുന്നതെന്നും ജസ്റ്റിസ് സൂര്യകാന്ത് ചൂണ്ടിക്കാട്ടി.