പള്ളിയോടം മറിഞ്ഞ് അപകടം; രാകേഷിന്റെ മൃതദേഹവും കണ്ടെത്തി, മരണം മൂന്ന്

അച്ചന്‍കോവിലാറില്‍ പള്ളിയോടം മറിഞ്ഞ് കാണാതായ രാകേഷിന്റെ മൃതദേഹം കണ്ടെത്തി. വള്ളം മറിഞ്ഞ വലിയപെരുമ്പുഴയില്‍ കടവില്‍ നിന്ന് ഒരുകിലോമീറ്റര്‍ അകലെ പാലത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. രാകേഷിനൊപ്പം അപകടത്തില്‍പ്പെട്ട ആദിത്യന്‍, വിനീഷ് എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്നലെ കണ്ടെത്തിയിരുന്നു.

ആറന്മുള ഉത്തൃട്ടാതി വള്ളംകളിക്കായി നീറ്റിലിറക്കിയ ചെന്നിത്തല പള്ളിയോടമാണ് മറിഞ്ഞത്. ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു സംഭവം.

Read more

വള്ളത്തില്‍ അമിതമായി ആളുകള്‍ ഉണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.കുട്ടികള്‍ വള്ളത്തില്‍ ചാടിക്കയറിയതായും പ്രദേശവാസികള്‍ പറയുന്നു.. ഈ സമയത്താണ് വള്ളം ആറ്റിലേക്ക് മറിഞ്ഞത്.