സീറ്റ് നിഷേധം, പി.സി തോമസ് എന്‍.ഡി.എ വിട്ടു; ഇനി പി.ജെ ജോസഫിന് ഒപ്പം

സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പി സി തോമസ് എന്‍ഡിഎ വിട്ടു. വര്‍ഷങ്ങളായുള്ള അവഗണനയും സീറ്റ് നിഷേധിച്ചതുമാണ് മുന്നണി വിടാന്‍ കാരണം. കേരള കോൺഗ്രസ് ജോസഫ് വിഭാഗം, പി സി തോമസിന്‍റെ പാർട്ടിയിൽ ലയിക്കും. പി സി തോമസ്, പി ജെ ജോസഫ് ലയനം സംഭവിച്ചാൽ പി ജെ ജോസഫ് പാര്‍ട്ടി ചെയര്‍മാനാകും.

ലയനപ്രഖ്യാപനം ഇന്ന് കടുത്തുരുത്തിയിൽ ഉണ്ടായേക്കും. ഇരുപക്ഷത്തേയും നേതാക്കൾ തമ്മിൽ ഇതിനകം പല ഘട്ടങ്ങളായി രഹസ്യചർച്ച നടത്തിയിരുന്നു. ഇരുവിഭാഗങ്ങളും മുന്നോട്ടു വെച്ചിട്ടുള്ള ധാരണകളെ അടിസ്ഥാനമാക്കിയാകും ലയനത്തിലേയ്ക്കെത്തുക എന്നാണ് അറിയുന്നത്.

Read more

അതേസമയം മറ്റു പദവികൾ സംബന്ധിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ലയനത്തോടെ ജോസഫ് ഗ്രൂപ്പിന്റെ ചിഹ്ന പ്രശ്നത്തിനും പരിഹാരമാകുമെന്നാണു കരുതുന്നത്. നിലവിൽ കസേരയാണ് കേരള കോൺഗ്രസിന്റെ ചിഹ്നം സൈക്കിളിലേക്കു മാറാനും ശ്രമം നടക്കുന്നുണ്ട്.