പി. ജയരാജന്‍ പരാതി എഴുതി നല്‍കാതിരിക്കാന്‍ കൊണ്ടുപിടിച്ച ശ്രമം, ഇ. പി നേതൃത്വത്തിന് വഴങ്ങിയാല്‍ പ്രശ്‌നം തീരും

ഇ പി ജയരാജനെതിരായ റിസോര്‍ട്ടാരോപണത്തില്‍ പി ജയരാജനെക്കൊണ്ട് പരാതി എഴുതി കൊടുപ്പിക്കാതിരിക്കാന്‍ കൊണ്ടുപിടിച്ച ശ്രമം. എഴുതിക്കൊടുത്താല്‍ പാര്‍ട്ടി അന്വേഷണ കമ്മീഷനെ വക്കേണ്ടി വരും. അപ്പോള്‍ ഇ പി ജയരാജന് ശക്തമായി പ്രതികരിച്ചേക്കുമോ എന്ന ഭയവും പിണറായി വിജയനും എം വി ഗോവിന്ദനുമുണ്ട്. അത് കൊണ്ട് വരുന്ന രണ്ട് ദിവസങ്ങളില്‍ നടക്കുന്ന സി പി എം പൊളിറ്റ്ബ്യുറോ യോഗത്തില്‍ ഈ വിഷയം എം വി ഗോവിന്ദന്‍ ഉന്നയിക്കുമെങ്കിലും സംസ്ഥാന നേതൃത്വം തിരുമാനിക്കട്ടെ എന്ന് പറഞ്ഞ് കേന്ദ്ര നേതൃത്വം തലയൂരാനാണ് സാധ്യത.

അത് കൊണ്ട് തന്നെ പി ജയരാജനെക്കൊണ്ട് മേല്‍പ്പറഞ്ഞ ആരോപണങ്ങള്‍ എഴുതി നല്‍കാതിരിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. അങ്ങിനെ സംഭവിച്ചാല്‍ വിവാദം കൈവിട്ടു പോകുമെന്നാണ് എം വിഗോവിന്ദന്‍ അടക്കമുള്ളവര്‍ കരുതുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ പി ജയരാജന്‍ പിന്‍വാങ്ങാന്‍ തെയ്യാറല്ലങ്കില്‍ വിഷയം കൂടുല്‍ സങ്കീര്‍ണ്ണമാകുമെന്ന ഭയവും നേതൃത്വത്തിനുണ്ട്.

പിണറായിയുമായും എം വി ഗോവിന്ദനുമായും ഉടക്കി നില്‍ക്കുന്ന ഇ പി ജയരാജനെ തങ്ങളുടെ കാല്‍ചുവട്ടില്‍ കൊണ്ടുവരിക എന്ന ഉറ്റ ഉദ്ദേശമേ ഇവര്‍ക്ക് രണ്ട് പേര്‍ക്കും ഉണ്ടായിരുന്നുള്ളു. അത് സാധിച്ചു കഴിഞ്ഞാല്‍ ഈ വിഷയം പതിയെ ഇല്ലാതായി പോകണമെന്ന് തന്നെയാണ് പിണറായിയും എം വി ഗോവിന്ദനും ആഗ്രഹിക്കുന്നത്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ ഈ വിവാദം നീണ്ടാല്‍ പാര്‍ട്ടിക്ക് വലിയ തിരിച്ചടി ഈ തിരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്നും ഇവര്‍ വിശ്വസിക്കുന്നു.

എന്നാല്‍ ഇ പി വഴങ്ങിയില്ലങ്കില്‍ പി ജയരാജനെക്കൊണ്ട് ആരോപണം എഴുതി വാങ്ങിക്കാനാണ് എം വി ഗോവിന്ദന്‍ തിരുമാനിച്ചിരിക്കുന്നത്. അങ്ങിനെയങ്കില്‍ അത് കൂടുതല്‍ പൊട്ടിത്തെറികളിലേക്ക് പോകാം.