സരിന്റെ ചിഹ്‌നം സ്റ്റെതസ്കോപ്പ്; ഓട്ടോറിക്ഷ ചിഹ്‌നം സ്വന്തമാക്കി ഡിഎംകെ സ്ഥാനാർത്ഥി

പാലക്കാട്‌ മണ്ഡലം എൽഡിഎഫ്‌ സ്വതന്ത്ര സ്ഥാനാർഥി ഡോ. പി സരിന് തിരഞ്ഞെടുപ്പ് ചിഹ്നമായി സ്റ്റെതസ്കോപ്പ് അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. സംസ്ഥാനത്ത് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതിന് പിന്നാലെയാണ് ചിഹ്നം അനുവദിച്ചത്.

ഓട്ടോറിക്ഷ, ടോർച്ച്, സ്റ്റെതസ്‌കോപ്പ് എന്നിങ്ങനെ മൂന്ന് ചിഹ്നം എന്നിവയായിരുന്നു നൽകിയിരുന്നത്. ഇതിൽ ഓട്ടോറിക്ഷ ചിഹ്നത്തോടായിരുന്നു സരിന് താത്പര്യം. എന്നാൽ ഡിഎംകെ സ്ഥാനാർത്ഥി എൻകെ സുധീറിനാണ് ഓട്ടോറിക്ഷ ചിഹ്നം ലഭിച്ചത്.

മണ്ഡലത്തിൽ ആകെ പത്ത് സ്ഥാനാർത്ഥികളാണുള്ളത്. ഇന്ന് ഒരാൾ പത്രിക പിൻവലിച്ചിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് രണ്ട് അപരന്മാരാണുള്ളത്. ചേലക്കരയിൽ ആറ് സ്ഥാനാർത്ഥികളാണുള്ളത്. വയനാട്ടിൽ 16 സ്ഥാനാർത്ഥികളുണ്ട്.