പാ​ല​ക്കാ​ട് പോളിങ് മന്ദഗതിയിൽ; നഗരത്തിലെ ബൂത്തുകളിൽ പോളിങ് കുറവ്, ഗ്രാമങ്ങളിൽ വോട്ടർമാരുടെ നീണ്ടനിര

പാ​ല​ക്കാ​ട് പോളിങ് മന്ദഗതിയിൽ. 12 മണി വരെ 27.52 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. ഗ്രാമപ്രദേശങ്ങളിലെ ബൂത്തുകളിൽ പോളിങ് ഉയരുമ്പോൾ നഗരങ്ങളിലെ താരതമ്യേന കുറവാണ്. പോളിങ് ആരംഭിച്ചത് മുതൽ ഗ്രാമങ്ങളിലെ പോളിങ് ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ടനിര ദൃശ്യമാണ്.

പാലക്കാട് നഗരസഭ- 27.12 ശതമാനം, പിരായിരി-26.99 ശതമാനം, മാത്തൂർ-27.08 ശതമാനം, കണ്ണാടി -27.50 ശതമാനം എന്നിങ്ങനെയാണ് ഏറ്റവും പുതിയ പോളിങ് ശതമാനം. നാ​ല് ഓ​ക്സി​ല​റി ബൂ​ത്തു​ക​ള്‍ ഉ​ള്‍പ്പെ​ടെ 184 പോ​ളി​ങ് ബൂ​ത്തു​ക​ളാ​ണ് മ​ണ്ഡ​ല​ത്തി​ലു​ള്ള​ത്.

മൂ​ന്നു പ​ഞ്ചാ​യ​ത്തു​ക​ളും ഒ​രു ന​ഗ​ര​സ​ഭ​യും അ​ട​ങ്ങു​ന്ന മ​ണ്ഡ​ല​ത്തി​ൽ 1,94,706 വോ​ട്ട​ര്‍മാ​രാ​ണു​ള്ള​ത്. ഇതിൽ 100290 പേർ സ്ത്രീകളാണ്. യുഡിഎഫിന്റെ രാഹുൽ മാങ്കൂട്ടത്തിൽ, ഇടത് സ്വതന്ത്രൻ പി സരിൻ, എൻഡിഎ സഥാനാർത്ഥി സി കൃഷ്ണകുമാർ അടക്കം 10 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്.