പാലക്കാട് പേവിഷബാധയേറ്റ പശു ചത്തു

മേലാമുറിയില്‍ പേവിഷ ബാധ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് പശു ചത്തു. കഴിഞ്ഞ ദിവസമാണ് പശു പേവിഷ ബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയത്. ഇന്ന് രാവിലെയാണ് മേലാമുറി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള പശു ചത്തത്.

പശുവിനെ ദയാവധത്തിന് വിധേയമാക്കാണോ എന്നതിനെ സംബന്ധിച്ച് വെറ്റിനറി ഡോക്ടര്‍മാര്‍ ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ പേവിഷ ബാധയേറ്റ് രോഗലക്ഷണങ്ങള്‍ പ്രകടമാക്കാന്‍ തുടങ്ങിയ സാഹചര്യത്തില്‍ അധികം നാള്‍ പശു ജീവിച്ചിരിക്കില്ല എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ അത് വേണ്ടെന്ന് വെയ്ക്കുകയായിരുന്നു.

Read more

കറവയുള്ള പശുവായിരുന്നു. ഇതിന് മൂന്നര മാസം പ്രായമുള്ള കിടാവുണ്ട്. നിലവില്‍ ഇത് രോഗലക്ഷണങ്ങള്‍ ഒന്നും കാണിച്ചിട്ടില്ല. എന്നാല്‍ ഇതിനെ നിരീക്ഷിക്കാനാണ് അധികൃതരുടെ തീരുമാനം.