കോട്ടയം മെഡിക്കല്‍ കോളജില്‍ നേഴ്‌സിന് നേരെ രോഗിയുടെ കൈയേറ്റം; കൈ തിരിച്ചൊടിച്ചു

കോട്ടയം മെഡിക്കല്‍ കോളജില്‍ നേഴ്സിന് നേരെ രോഗിയുടെ കൈയേറ്റം. താത്കാലിക ജീവനക്കാരിയായ നേഹാ ജോണിനാണ് മര്‍ദ്ദനമേറ്റത്. ന്യൂറോ സര്‍ജറി കഴിഞ്ഞ രോഗി അക്രമാസക്തനാവുകയും കൈ തിരിച്ച് ഒടിക്കുകയുമായിരുന്നു.

Read more

ചികിത്സയില്‍ കഴിയുന്ന രോഗിക്ക് കുത്തിവെയ്പ്പ് എടുക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു മര്‍ദ്ദനം. പൂഞ്ഞാര്‍ കുന്നോന്നി സ്വദേശിനിയായ നേഹാ ജോണ്‍ ചികിത്സയെ തുടര്‍ന്ന് അവധിയിലാണ്.