എം.കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി പിണറായി വിജയൻ, മുഖ്യമന്ത്രിതല ചർച്ച ചീഫ് സെക്രട്ടറിമാരുടെ ചർച്ചയ്ക്ക് ശേഷം

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടികാഴ്ച നടത്തി. ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിന് വന്നതായിരുന്നു സ്റ്റാലിൻ.

വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട ചർച്ചകൾ ഇരുവയും തമ്മിൽ നടക്കും. അതിന് മുമ്പ് ഇരുസംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർ കൂടിക്കാഴ്ച നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു

Read more

ഇരു മുഖ്യമന്ത്രിമാരും തമ്മിലുള്ള ചർച്ചകൾ പ്രധാനമായും ശിരുവാണി, മുല്ലപ്പെരിയാർ ജലം പങ്കിടൽ വിഷയങ്ങളെ കേന്ദ്രീകരിച്ചായിരിക്കും. കേരളത്തിലെ പാലക്കാട് ജില്ലയിലെ ഉൾവനങ്ങൾക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ശിരുവാണി അണക്കെട്ട് തമിഴ്‌നാട്ടിലെ കോയമ്പത്തൂർ ജില്ലയിലെ ജനങ്ങളുടെ പ്രധാന കുടിവെള്ള സ്രോതസ്സാണ്.