ആലത്തൂരിലെ തിരഞ്ഞെടുപ്പ് തോല്‍വിക്കുള്ള കാരണം പാര്‍ട്ടി ആഴത്തില്‍ പരിശോധിക്കണമെന്ന് ഇടതുസ്ഥാനാര്‍ത്ഥി പികെ ബിജു. യുഡിഎഫ് തരംഗത്തിലാണ് തിരിച്ചടി ഉണ്ടായത്. ആലത്തൂരിലെ തിരഞ്ഞെടുപ്പ് വിജയത്തില്‍ രമ്യ ഹരിദാസിനെ അഭിനന്ദിക്കുന്നുവെന്നും പികെ ബിജു പ്രതികരിച്ചു.
അതിനിടെ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് അമ്പരപ്പിക്കുന്ന ഭൂരിപക്ഷം നേടി കുതിക്കുകയാണ്. യുഡിഎഫ് പോലും പ്രതീക്ഷിക്കാത്ത ഭൂരിപക്ഷമാണ് രമ്യ നേടി മുന്നേറുന്നത്. 75 ശതമാനത്തിലധികം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ രമ്യ ഹരിദാസ് 127,653 വോട്ടിന്റെ ഭൂരിപക്ഷം നേടിക്കഴിഞ്ഞു.
Read more
എല്ലാ അസംബ്ലി മണ്ഡലങ്ങളിലും 10,000 വോട്ടുകള്‍ക്ക് മേലെയാണ് നിലവില്‍ രമ്യ ഭൂരിപക്ഷം നേടിയിരിക്കുന്നത്. അതില്‍ തന്നെ എല്‍ഡിഎഫ് പ്രവര്‍ത്തകരെ ഞെട്ടിച്ചു കളഞ്ഞത് മന്ത്രി എകെ ബാലന്‍ പ്രതിനിധീകരിക്കുന്ന തരൂര്‍ മണ്ഡലത്തില്‍ നിന്ന് നേടിയ ഭൂരിപക്ഷത്തിന്റെ കാര്യമാണ്.
തരൂര്‍ മണ്ഡലത്തില്‍ നിന്ന് രമ്യ ഹരിദാസ് നേടിയത് 25,000 ത്തില്‍പരം വോട്ടിന്റെ ഭൂരിപക്ഷമാണ്.