ഗൾഫില്‍ നിന്നുള്ള വിമാനങ്ങൾക്ക് സംസ്ഥാന സര്‍ക്കാര്‍ തടസ്സം നിൽക്കുന്നു: പി.കെ കുഞ്ഞാലിക്കുട്ടി

ഗൾഫില്‍ നിന്നുള്ള വിമാനങ്ങൾക്ക് അനുമതി നൽകാൻ സംസ്ഥാന സർക്കാർ തടസ്സം നിൽക്കുന്നതായി പി.കെ കുഞ്ഞാലിക്കുട്ടി എംപി. സൗദി അറേബ്യയിൽ നിന്നടക്കമുള്ള പ്രവാസി വിമാനങ്ങൾക്ക് കേന്ദ്ര സർക്കാർ അനുമതി ലഭിച്ചിട്ടുണ്ട്. എന്നാൽ പ്രവാസികൾക്ക് വേണ്ട ക്വാറന്‍റൈൻ സൗകര്യം ഒരുക്കാതെ വിമാനം ഇറങ്ങുന്നതിന് സർക്കാർ തടസ്സം നിൽക്കുകയാണ്. ഗൾഫ് രാജ്യങ്ങളിൽ മരിച്ചു വീഴുന്നത് മലയാളികൾ ആണെന്ന കാര്യം സർക്കാർ മറക്കരുതെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞതായി മീഡിയ വൺ റിപ്പോർട്ട് ചെയ്തു.

Read more

അതേസമയം പ്രവാസികളുടെ ക്വാറന്റൈന് പണം ഈടാക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശം ചോദ്യം ചെയ്ത് കെഎംസിസി സമർപ്പിച്ച ഹർജി ഹൈക്കോടതി തീര്‍പ്പാക്കി. ക്വാറന്‍റൈന് പണം ഈടാക്കാന്‍ ഉത്തരവിറങ്ങിയാല്‍ ഹര്‍ജിക്കാര്‍ക്ക് വീണ്ടും കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.