കൊച്ചിയിലെ നമ്പര്‍18 ഹോട്ടലുടമയ്‌ക്കെതിരെ പോക്‌സോ കേസ്‌

ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിന്റെ ഉടമ റോയി വയലാട്ടിനെതിരെ പോക്‌സോ കേസ്. ഹോട്ടലില്‍ എത്തിയ യുവതിയെയും മകളെയും ഉപദ്രവിച്ചു എന്ന പരാതിയെ തുടര്‍ന്നാണ് കേസെടുത്തിരിക്കുന്നത്. കോഴിക്കോട് സ്വദേശിയായ യുവതിയാണ് പരാതി നല്‍കിയത്. ഫോര്‍ട്ട് കൊച്ചി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

മുന്‍ മിസ് കേരളയടക്കം മൂന്ന് പേരുടെ അപകടമരണ കേസില്‍ ഉള്‍പ്പെട്ട സൈജു തങ്കച്ചനും കേസില്‍ പ്രതിയാണ്. സൈജുവിന്റെ സുഹൃത്തായ അഞ്ജലിയ്ക്ക് എതിരെയും പരാതിയുണ്ട്. യുവതിയെയും മകളെയും റോയി ഉപദ്രവിക്കുന്നത് മറ്റുള്ളവര്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചു എന്നാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.

Read more

മോഡലുകളുടെ അപകടമരണവുമായി ബന്ധപ്പെട്ട് ഏറെ വിവാദത്തിലായ ഹോട്ടലാണ് നമ്പര്‍ 18. മോഡലുകളുടെ മരണം അന്വേഷിക്കുന്ന സംഘത്തിന് പൊലീസ് കേസ് കൈമാറി.