മാനവീയം വീഥിയിൽ നൈറ്റ് ലൈഫിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പൊലീസ്. രാത്രി 12 മണി കഴിഞ്ഞാൽ മാനവീയം വീഥിയിൽ നിന്ന് ആളുകൾ ഒഴിഞ്ഞ് പോകണം. സ്റ്റേജ് പരിപാടികളും ഉച്ചഭാഷിണിയും പൂർണമായും ഒഴിവാക്കണമെന്നും കമ്മിഷണർക്ക് കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മിഷണർ ശുപാർശ നൽകി.
ഡ്രക് ഡിറ്റക്ഷൻ കിറ്റുകൾ, ബ്രത്ത് അനാലിസസർ എന്നിവ മാനവീയത്ത് നടപ്പിലാക്കാൻ സാദ്ധ്യതയുള്ളതായി തിരുവനന്തപുരം കമ്മിഷണർ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. സർക്കാരിന്റെ കേരളീയം പരിപാടി അവസാനിച്ചതിനാൽ മാനവീയത്ത് തിരക്ക് കുറയുമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. മാനവീയം വീഥിയിൽ സുരക്ഷ കൂടുതൽ കാര്യക്ഷമമാക്കുമെന്നും പൊലീസ് വ്യക്തമാക്കി.
സംസ്ഥാന ഉച്ചഭാഷിണി ഉപയോഗിക്കാൻ ഒരാൾക്ക് അനുമതി നൽകുന്നത് മറ്റുള്ളവർക്ക് തടസമായി മാറുന്നു. ഇത് സംഘർഷത്തിന് കാരണമാകുമെന്നാണ് പൊലീസിന്റെ നിരീക്ഷണം. അക്രമങ്ങൾ ആവർത്തിച്ചാൽ നിയന്ത്രണങ്ങൾ ഇനിയും വർദ്ധിപ്പിക്കും. നൈറ്റ് ലൈഫ് എന്ന് പറയുന്നത് ഷോപ്പിംഗ്, എന്റർടൈൻമെന്റ്, ഡൈനിംഗ് എന്നിവയൊക്കെയാണ്.
Read more
സ്ത്രീകൾ, കുടുംബങ്ങൾ, പ്രായമായവർ, കുട്ടികൾ, യുവാക്കൾ എല്ലാവരും ഇവിടെ വരണം. ഒരാളുടെ എൻജോയിൻമെന്റ് മറ്റുള്ളവർക്ക് ശല്യമാകാൻ പാടില്ല. എല്ലാം സ്വതന്ത്യമായ എന്റർടെയിൻമെന്റ് അല്ല. റോഡിൽ പോയി എന്തും ചെയ്യാനാകില്ലെന്നും സിറ്റി പൊലീസ് കമ്മിഷണർ പറഞ്ഞു. പത്ത് മണികഴിഞ്ഞാൽ മൈക്ക്, ഡ്രംസ് എന്നിവ ഉപയോഗിക്കാൻ പാടില്ല എന്നതാണ് നിയമം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാനവീയം വീഥിയിൽ തുടർച്ചയായി ഉണ്ടാകുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് നിയന്ത്രണം.