കൊച്ചി നഗരത്തിലെ ഓയോ റൂമുകളില്‍ പൊലീസ് റെയിഡ്. ‘ഓപ്പറേഷന്‍ ഓയോ’ എന്ന പേരില്‍ നഗരത്തിലെ 52 ഓയോ റൂമുകളിലാണ് പരിശോധന നടത്തിയത്. പല സ്ഥലങ്ങളില്‍ നിന്നും കഞ്ചാവ്, മയക്കുമരുന്ന് എന്നിവ പിടികൂടി. തൃക്കാക്കരയിലെ ഒരു ഓയോ റൂമില്‍ നിന്നും കഞ്ചാവും തോക്കുമായി രണ്ടുപേര്‍ പിടിയിലായി. ഇന്‍ഫോപാര്‍ക്ക് സില്‍വര്‍ കീ അപ്പാര്‍ട്‌മെന്റില്‍ നടത്തിയ പരിശോധനയില്‍ കോട്ടയം അതിരമ്പുഴ സ്വദേശി സൗരവ് ഇ-സിഗരറ്റുകളുമായി പിടിയിലായിട്ടുണ്ട്.
പടമുകള്‍ ഭാഗത്തുള്ള വൈറ്റ് ക്ലൗഡ്‌സ് റെസിഡന്‍സിയില്‍ നിന്നാണ് തൃക്കാക്കര പൊലീസ് 200 ഗ്രാം കഞ്ചാവും എയര്‍പിസ്റ്റളും പിടികൂടിയത്. കളമശ്ശേരി പള്ളിലാംകര പേഴങ്കല്‍ വീട്ടില്‍ പി.ആര്‍. രാഹുല്‍ (25), കൊല്ലം കുണ്ടറ ഫൗസി മന്‍സിലില്‍ ഫൗസി എന്നിവരെ കസ്റ്റഡിയില്‍ എടുത്തു.
Read more
വൈറ്റില ഹബിന്റെ പരിസരത്ത് മരട് പൊലീസ് നടത്തിയ പരിശോധനയില്‍ ഇരുമ്പനം ഒഴിക്കാനാട്ടുപറമ്പ് സുജിത്ത് (27) ഒമ്പതു ഗ്രാം എം.ഡി.എം.എ, നാല് ഗ്രാം കഞ്ചാവ് എന്നിവയുമായി പിടിയിലായി.