ഓസ്‌ട്രേലിയയിൽ നടക്കുന്ന അഞ്ച് മത്സരങ്ങളുള്ള ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ സർഫറാസ് ഖാനെ ഒരു ടെസ്റ്റിൽ പോലും കളിപ്പിക്കാത്ത ഇന്ത്യൻ മാനേജ്‌മെൻ്റിൻ്റെ തീരുമാനത്തെ ചോദ്യം ചെയ്ത് മുൻ ബാറ്റിംഗ് താരം സഞ്ജയ് മഞ്ജരേക്കർ. താരത്തിന്റെ സ്കില്ലും ടെക്‌നിക്കും ഒകെ നോക്കുമ്പോൾ ചോദ്യചിഹ്നങ്ങളുണ്ടെന്ന് സമ്മതിച്ച മഞ്ജരേക്കർ എന്തൊക്കെ പറഞ്ഞാലും താരത്തിന് അവസരം നൽകാത്ത രീതി തെറ്റാണെന്ന് പറഞ്ഞിരിക്കുകയാണ്.
ഇന്ത്യയുടെ ബാറ്റിംഗ് വലിയ പ്രശ്നത്തിലൂടെ കടന്നുപോയിട്ടും BGT 2024-25-ൽ സർഫറാസ് ഒരു മത്സരം പോലും കളിച്ചില്ല. കെ എൽ രാഹുൽ അഞ്ച് ടെസ്റ്റുകളും കളിച്ചപ്പോൾ ദേവദത്ത് പടിക്കലും ധ്രുവ് ജുറലും ഓരോ ടെസ്റ്റ് മത്സരം വീതം കളിച്ചു. ESPNcriinfo യിൽ നടന്ന ഒരു ചർച്ചയിൽ, സർഫറാസിനെ പൂർണ്ണമായും അവഗണിക്കുന്ന ഇന്ത്യൻ മാനേജ്‌മെൻ്റിൻ്റെ നയത്തെ മഞ്ജരേക്കർ വിമർശിച്ചു. അദ്ദേഹം ഇങ്ങനെ പറഞ്ഞു:
“ഫസ്റ്റ് ക്ലാസ് ലെവലിലെ തകർപ്പൻ റെക്കോർഡിന് സറഫറാസ് ഖാന് പ്രതിഫലം ലഭിച്ചു. മൂന്ന് അർധസെഞ്ചുറികളും ഒരു 150 റൺസും നേടി തിളങ്ങിയ അവൻ പെട്ടെന്ന് തന്നെ പ്രശസ്തനായി. എന്നാൽ പിന്നെ അവന്റെ ഫോമിൽ ഇടിവ് സംഭവിച്ചു. ഓസ്‌ട്രേലിയയിൽ തിളങ്ങാൻ ഒന്നും പറ്റില്ല എന്ന മുൻവിധിയോടെ അവനെ ഒഴിവാക്കിയത് ശരിയായില്ല.”
“റണ്ണുകൾ നേടാനുള്ള ഒരു വഴി അവൻ കണ്ടെത്തിയിരുന്നെങ്കിലോ, എങ്കിൽ ഒന്ന് ആലോചിച്ച് നോക്കുക. ശരിക്കും പറഞ്ഞാൽ അവനെ ചതിക്കുകയാണ് ടീം ചെയ്തത്. ഇംഗ്ലണ്ടിനെതിരെ അവൻ നടത്തിയ പ്രകടനമൊക്കെ പലരും മറന്നു.”
Read more
ഇത് കൂടാതെ സെവാഗ് ഒകെ ആദ്യ കാലത്ത് 5 – 6 സ്ഥാനങ്ങളിലാണ് കൂടുതലായി കളിച്ചിരുന്നത് എന്നും അവരൊക്കെ സെറ്റ് ആയി ഓപ്പണർ ആയി മാറിയെന്നും മഞ്ജരേക്കർ ഓർമിപ്പിച്ചു.