കോഴിക്കച്ചവടം ഒരു നഷ്ടക്കച്ചവടമാകുമോ എന്ന ആശങ്കയിലാണ് കേരളത്തിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍. ഇന്നലെ സംസ്ഥാന ബജറ്റില്‍ കോഴിയെ 87 രൂപയ്ക്ക് നല്‍കണമെന്ന് ധനമന്ത്രി തോമസ് ഐസക് ആവര്‍ത്തിച്ചു. കോഴിക്കുഞ്ഞിനടക്കം വിലയേറി നില്‍ക്കുമ്പോള്‍ കിലോയ്ക്ക് 87 രൂപ നിരക്കില്‍ കോഴി വില്‍ക്കുന്നത് സര്‍ക്കാരിന് വീണ്ടും ബാധ്യതയുണ്ടാക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
സംസ്ഥാനത്ത് കോഴിക്കുഞ്ഞിന് നിലവില്‍ 50 രൂപയാണ് വില. കേരളത്തിലേക്ക് ഭൂരിഭാഗം കോഴിക്കുഞ്ഞുങ്ങളും എത്തുന്നത് തമിഴ്‌നാട്ടില്‍ നിന്നാണ്. വില്‍ക്കുന്ന സമയവാകുമ്പോഴേക്കും കോഴിക്കുഞ്ഞ് രണ്ടുകിലോയോളം തൂക്കമെത്തിയിരിക്കും. ഇതിനായി നാലു കിലോ തീറ്റ വേണം. 28 രൂപയാണ് തീറ്റവില. അതായിത് 112 രൂപ. പുറമെ മരുന്ന് പരിപാലന ചെലവ് കറണ്ട് ചാര്ജ്ജ് എന്നിവയും വരും. അങ്ങനെ നോക്കുന്പോള്‍ ഉത്പാദന ചെലവ് 160-165 രുപ വരും.
കേരളത്തില്‍ ഇപ്പോള്‍ കോഴി മൊത്തവിലയായി കര്‍ഷകര്‍ക്ക് ലഭിക്കുന്നത് 64-65 രൂപ മാത്രമാണ്. അതായത് രണ്ടുകിലോയ്ക്ക് 130 രൂപ മാത്രം. ഉല്‍പാദച്ചെലവെല്ലാം കഴിച്ച് കോഴി വില്‍ക്കുമ്പോള്‍ വലിയ നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടാകുന്നത്. നിലവില്‍ തമിഴ്‌നാട്ടിലെ പല്ലടത്താണ് തമിഴ്‌നാട്ടിലെയും കേരളത്തിലെയും കര്‍ണ്ണാടകത്തിലെയും ഫാമുകളിലെ കോഴിയുടെ വില നിശ്ചയിക്കുന്നത്.
അതേസമയം, കേരളത്തില്‍ കോഴിയിറച്ചി വാങ്ങുന്നവരുടെ എണ്ണം വച്ചുനോക്കുമ്പോള്‍ കോഴികൃഷിക്ക് ഇനിയും സാധ്യത ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.അത് സാധ്യമാകണമെങ്കില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ കൂടി വ്യാപകമായി കൃഷിയിലേക്ക് വരണം.അതേസമയം, നിലവിലെ സാഹചര്യത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് വന്‍തോതില്‍ സബ്‌സിഡി നല്‍കേണ്ടിവരും.
Read more
കോഴിവളര്‍ത്തിനെ കൃഷിയായി അംഗീകരിക്കണമെന്ന് ആവശ്യം കഴിഞ്ഞ മന്ത്രിസഭയില്‍ അംഗീകരിച്ചിരുന്നു.എന്നാല്‍ പദ്ധതി ഇതുവരെ പ്രാവര്‍ത്തികമായിട്ടില്ല. .