'പരോൾ തടവുകാരന്റെ അവകാശം'; കൊടി സുനിയുടെ പരോളിനെക്കുറിച്ച് എംവി ​ഗോവിന്ദൻ

ടിപി കേസ് പ്രതി കൊടി സുനിക്ക് പരോൾ അനുവദിച്ചത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. പരോൾ തടവുകാരന്റെ അവകാശമാണെന്നാണ് എംവി ​ഗോവിന്ദൻ പ്രതികരിച്ചത്. പരോൾ തടവുകാരന്റെ അവകാശമാണെന്നും അത് ബാധിക്കുന്ന പാർട്ടിയെ വിഷയമല്ലന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.

പരോൾ അനുവദിച്ചത് അപരാധമാണെന്നോ അല്ലെന്നോ പറയുന്നില്ലന്നും എംവി ​ഗോവിന്ദൻ കൂട്ടിച്ചേർത്തു. കൊലക്കേസ് പ്രതിയുടെ ​ഗൃഹപ്രവേശന ചടങ്ങിൽ സിപിഎം നേതാക്കൾ പങ്കെടുത്ത സംഭവത്തെയും ന്യായീകരിച്ചു കൊണ്ടായിരുന്നും സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. പാർട്ടി നേതാക്കൾ പോയതിൽ എന്താണ് തെറ്റെന്ന് ചോദിച്ച ​ഗോവിന്ദൻ സാമാന്യ മര്യാദയുടെ പേരിലാണ് പോയതെന്നും വിശ​ദീകരിച്ചു.