എറണാകുളം മാടവനയിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. വാഗമൺ സ്വദേശിയായ ജിജോ സെബാസ്റ്റ്യൻ ആണ് മരിച്ചത്. ബസ്സിലുണ്ടായിരുന്ന നിരവധി പേർക്ക് പരിക്കേട്ടിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
ബെംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കല്ലട ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് സിഗ്നൽ പോസ്റ്റിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ബസ്സിനൊപ്പം അപകടത്തിൽപെട്ട ബൈക്ക് യാത്രക്കാരനാണ് മരിച്ച ജിജോ. ജിജോയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല.
സിഗ്നലിനടുത്ത് ബ്രേക്ക് ചവിട്ടിയപ്പോൾ കിട്ടാത്തത് കൊണ്ടാണ് അപകടമുണ്ടായതെന്നാണ് സൂചന. 42 പേരാണ് ബസിലുണ്ടായിരുന്നത്. അതേസമയം അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പൊലീസും നാട്ടുകാരും ചേർന്നാണ് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയത്.