ഇന്ധന സെസ് പിന്‍വലിക്കണം; വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് അഞ്ചു രൂപയാക്കണം; 24 മുതല്‍ പണിമുടക്ക് പ്രഖ്യാപിച്ച് സ്വകാര്യ ബസ്സുടമകള്‍

സംസ്ഥാനത്തെ പണിമുടക്ക് പ്രഖ്യാപിച്ച് സ്വകാര്യബസ്സുകള്‍. 24 മുതലാണ് ബസുടമകള്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. പെര്‍മിറ്റുകള്‍ പുതുക്കണമെന്നും വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് കൂട്ടണമെന്നും ആവശ്യപ്പെട്ട് സമരം ചെയ്യാനാണ് സ്വകാര്യ ബസുകളുടെ തീരുമാനം.

Read more

സര്‍ക്കാര്‍ അടുത്തിന്റെ ഏര്‍പ്പെടുത്തിയ ഇന്ധന സെസ് പിന്‍വലിച്ചില്ലെങ്കില്‍ സമരം നടത്തുമെന്ന് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ വ്യക്തമാക്കി. വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് അഞ്ചു രൂപയാക്കണമെന്നും സ്വകാര്യ ബസ്സുടമകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.