സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുമായി സഹകരിക്കാന്‍ കഴിയില്ലെന്ന് സ്വകാര്യ ആശുപത്രികള്‍. നിര്‍ധന രോഗികളുടെ ചികിത്സയ്ക്കായി ആരംഭിച്ച പദ്ധതിയില്‍ നിന്നാണ് സ്വകാര്യ ആശുപത്രികളുടെ പിന്മാറ്റം. കുടിശ്ശിക ഇനത്തില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് കോടികള്‍ ലഭിക്കാനുള്ള സാഹചര്യത്തിലാണ് പിന്മാറ്റം.
സംസ്ഥാന സര്‍ക്കാര്‍ 400 കോടി രൂപയാണ് സ്വകാര്യ ആശുപത്രികള്‍ക്ക് കുടിശ്ശിക ഇനത്തില്‍ നല്‍കാനുള്ളത്. മലപ്പുറം ജില്ലയില്‍ മാത്രം 100 കോടി രൂപ കുടിശ്ശികയുണ്ട്. 400ഓളം സ്വകാര്യ ആശുപത്രികളാണ് സര്‍ക്കാരിന്റെ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുമായി സഹകരിച്ച് വന്നിരുന്നത്.
നിര്‍ധന രോഗികള്‍ക്ക് മാത്രമായുള്ള പദ്ധതി പ്രകാരം, രോഗി ആശുപത്രി വിട്ട് 15 ദിവസത്തിനുള്ളില്‍ പണം സ്വകാര്യ ആശുപത്രികള്‍ക്ക് കൈമാറണമെന്നതാണ് വ്യവസ്ഥ. കൃത്യ സമയത്ത് പണം നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ പലിശ കൂടി നല്‍കേണ്ടി വരും. നിലവില്‍ 150ഓളം ആശുപത്രികള്‍ പദ്ധതിയില്‍ നിന്ന് പിന്മാറിയിട്ടുണ്ട്.
Read more
സ്വകാര്യ ആശുപത്രികള്‍ പദ്ധതിയില്‍ നിന്ന് പിന്മാറുന്നത് നിര്‍ധന രോഗികളെ കാര്യമായി ബാധിച്ചിട്ടുണ്ട്. പണം ലഭിക്കാന്‍ വൈകിയാല്‍ മറ്റ് ആശുപത്രികളും ഉടന്‍ പിന്‍മാറുമെന്ന് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറിലും സമാന സാഹചര്യം ഉണ്ടായിരുന്നു. കുടിശ്ശിക ഉടന്‍ നല്‍കാമെന്ന് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനത്തിന്‍മേല്‍ തുടര്‍ന്നും ആശുപത്രികള്‍ പദ്ധതിയുടെ ഭാഗമായി.