എൽ ക്ലാസിക്കോ മത്സരത്തിലും മെസിക്ക് സമ്മാനവുമായി ആരാധകർ; സംഭവം ഇങ്ങനെ

ജിദ്ദയിലെ കിങ് അബ്ദുള്ള സ്‌പോര്‍ട്‌സ് സ്‌റ്റേഡിയത്തില്‍ ഇന്നലെ നടന്ന ആവേശകരമായ മത്സരത്തിൽ റയൽ മാഡ്രിഡിനെ തകർത്ത് ബാർസിലോണ സൂപ്പർ കപ്പ് ചാമ്പ്യന്മാരായി. എൽ ക്ലാസിക്കോ പോരാട്ടത്തിൽ റയലിനെ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് ബാഴ്‌സിലോണ പരാജയപ്പെടുത്തിയത്.

ഇരു ടീമുകളും ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു കാഴ്ച വെച്ചത്. 52 ശതമാനവും പൊസഷൻ ബാഴ്‌സയുടെ കൈകളിലായിരുന്നു. മത്സരത്തിന്റെ ആദ്യ പകുതിൽ തന്നെ ബാഴ്‌സിലോണ 4 ഗോളുകളും വലയിൽ കയറ്റിയിരുന്നു. ബാഴ്‌സയ്ക്ക് വേണ്ടി ലാമിന് യമാൽ, റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കി, റാഫീഞ്ഞ, അലെജാന്‍ഡ്രോ ബാല്‍ഡേ എന്നിവരാണ് ഗോൾ അടിച്ചത്. റയലിന് വേണ്ടി ആദ്യം ഗോൾ നേടി ലീഡ് എടുത്തത് കിലിയന്‍ എംബാപ്പെയാണ്. തുടർന്ന് റോഡ്രിഗോയും ഗോൾ നേടി.

എന്നാൽ മത്സരത്തിൽ രസകരമായ മറ്റൊരു സംഭവം നടന്നതാണ് ഇപ്പോൾ ലോക ഫുട്ബോൾ ആരാധകർക്കിടയിലെ പ്രധാന ചർച്ച വിഷയം. മുൻ ബാഴ്സിലോണൻ ഇതിഹാസമായ ലയണൽ മെസിയുടെ പേര് ആരാധകർ ചാന്റ് ചെയ്യുകയായിരുന്നു. വർഷങ്ങൾ എത്രയൊക്കെ കഴിഞ്ഞാലും ബാഴ്സിലോണയിൽ മെസി ഉണ്ടാക്കിയെടുത്ത ഫാൻ ബേസ് എന്നും നിലകൊള്ളും എന്നാണ് ആരാധകരുടെ അഭിപ്രായം.

Read more

നാല് വര്‍ഷങ്ങള്‍ക്കുമുന്‍പാണ് ബാഴ്‌സയുടെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ മെസി ക്ലബ്ബ് വിടുന്നത്. ബാഴ്‌സയുമായുള്ള 17 വര്‍ഷം നീണ്ട ബന്ധം അവസാനിപ്പിച്ച് ജര്‍മ്മന്‍ ക്ലബ്ബായ പാരിസ് സെന്റ് ജര്‍മനിലേക്ക് മെസി കൂടുമാറുകയായിരുന്നു. ഇപ്പോൾ അദ്ദേഹം അമേരിക്കൻ ക്ലബായ ഇന്റർ മിയാമിക്ക് വേണ്ടിയാണ് കളിക്കുന്നത്.