സ്വകാര്യ നിമിഷങ്ങള്‍ മൊബൈല്‍ഫോണില്‍ സൂക്ഷിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി പൊലീസ്. നിങ്ങളുടെ ഫോണിലെ ചിത്രങ്ങളും വീഡിയോകളും ചോര്‍ത്തപ്പെടാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് പറയുന്നു. ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നാണ് പൊലീസ് നിര്‍ദ്ദേശം. ആവശ്യപ്പെടുന്ന അനുമതികള്‍ എല്ലാം സമ്മതിച്ച് നമ്മള്‍ പല ആപ്പുകളും ഫോണില്‍ ഇന്‍സ്ടാള്‍ ചെയ്യുന്നു. നാം അറിയാതെ തന്നെ നമ്മുടെ ഫോണിലെ വിവരങ്ങളും ഫയലുകളും ചോര്‍ത്തപ്പെടാനുള്ള സാദ്ധ്യതകള്‍ തള്ളിക്കളയാനാവില്ലെന്നാണ് പൊലീസ് പറയുന്നത്.
മൊബൈല്‍ ഫോണില്‍ രഹസ്യ ആപ്ലിക്കേഷന്‍ ഉടമപോലും അറിയാതെ സ്ഥാപിക്കുവാന്‍ തട്ടിപ്പ് സംഘങ്ങള്‍ക്ക് കഴിയും. അപരിചിത സന്ദേശങ്ങളിലൂടെ ലഭിക്കുന്ന ലിങ്കുകളിലൂടെ മൊബൈല്‍ ഫോണ്‍ ഗ്യാലറികളുടെ നിയന്ത്രണം കൈവശപ്പെടുത്തി തട്ടിപ്പു നടത്തുന്ന രീതിയും നിലവിലുണ്ട്. മറ്റൊരാളുടെ മൊബൈലിലെ ക്യാമറ അയാള്‍ അറിയാതെ തന്നെ നിയന്ത്രിക്കാന്‍ ഹാക്കറിനെ സഹായിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനുകള്‍, ഡിലീറ്റ് ചെയ്ത ഫയലുകള്‍, ഫോട്ടോകള്‍, വിഡിയോകള്‍ എന്നിവ റിക്കവറി ചെയ്യാനുള്ള സോഫ്റ്റ് വെയറുകള്‍ തുടങ്ങിയവ ഇതിനായി ഉപയോഗിച്ചേക്കാമെന്നും കേരള പൊലീസിന്റെ പോസ്റ്റ് പറയുന്നു.
Read more
കേരളത്തില്‍ ഇത്തരത്തില്‍ നിരവധി പരാതികളാണ് ഉയര്‍ന്നിട്ടുള്ളത്. വിവിധ പണമിടപാട് ആപ്ലിക്കേഷനുകളില്‍ ലോണ്‍ എടുത്ത പലരുടെയും സ്വകാര്യ ചിത്രങ്ങള്‍ ഇത്തരത്തില്‍ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.