സില്‍വര്‍ ലൈന്‍ പദ്ധതിയ്‌ക്ക് എതിരെ കവിത; റഫീഖ് അഹമ്മദിന് സൈബര്‍ ആക്രമണം

സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ (കെ-റെയില്‍)സോഷ്യല്‍ മീഡിയയില്‍ കവിത എഴുതിയ ഗാനരചയിതാവ് റഫീഖ് അഹമ്മദിനെതിരെ സൈബര്‍ ആക്രമണം. ‘എങ്ങോട്ടു പോകുന്നു ഹേ ഇത്ര വേഗത്തിലിത്ര തിടുക്കത്തില്‍’ എന്നു തുടങ്ങുന്നതാണു കവിത.

ഇടത് വിരോധം കൊണ്ട് മാത്രം മുളയ്ക്കുന്ന കവിതകളാണിതെന്നും റഫീഖ് അഹമ്മദ് വികസന വിരുദ്ധനാണെന്നുമാണ് വിമര്‍ശന കമന്റുകളില്‍ ഭൂരിഭാഗവും പറയുന്നത്.

പിന്നാലെ ‘സില്‍വര്‍ ലൈന്‍ പദ്ധതി പിന്തുണയ്ക്കുന്നവരുടെ സൈബര്‍ ആക്രമണങ്ങളെ തെറിയാല്‍ തടുക്കുവാന്‍ കഴിയില്ല’ എന്നു തുടങ്ങുന്ന മറ്റൊരു നാലുവരി കവിത അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു. റഫീഖ് അഹമ്മദിനു പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തി.

Read more