'ഓപ്പറേഷന്‍ റെയര്‍ റാക്കൂണ്‍': റെഡിമിക്സ് കോണ്‍ക്രീറ്റ് യൂണിറ്റുകളില്‍ റെയിഡ്; 10 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി

സംസ്ഥാന വ്യാപകമായി ജി.എസ്.ടി വകുപ്പിലെ ഇന്റവലിജന്‍സ് ആന്‍ഡ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ‘ഓപ്പറേഷന്‍ റെയര്‍ റാക്കൂണ്‍’ എന്ന പേരില്‍ റെഡിമിക്സ് കോണ്‍ക്രീറ്റ് യൂണിറ്റുകളില്‍ പരിശോധന നടത്തി. നികുതി വെട്ടിപ്പ് കണ്ടെത്തുന്നതിനായി പ്രധാന സ്ഥാപനങ്ങള്‍, ബ്രാഞ്ചുകള്‍, സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പ്രധാന വ്യക്തികളുടെ വീടുകള്‍ തുടങ്ങിയ 49 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്.

Read more

സ്ഥാപനങ്ങള്‍ 56 കോടി രൂപയുടെ ഇടപാടുകള്‍ മറച്ചുവച്ച് 10 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായാണ് പ്രഥമ ദൃഷ്ട്യാ കണ്ടെത്തിയത്. നികുതി വെട്ടിപ്പ് നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടികള്‍ ശക്തമായി തുടരുമെന്ന് സംസ്ഥാന ജി.എസ്.ടി വകുപ്പ് അറിയിച്ചു.