കോവിഡിന്റെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്ന് സര്‍വ്വകക്ഷി യോഗത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉപതിരഞ്ഞെടുപ്പുകള്‍ മാറ്റിവെയ്ക്കണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ത്ഥിക്കാന്‍ തീരുമാനിച്ചെന്നും ചെന്നിത്തല സര്‍വ്വ കക്ഷിയോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
‘പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഇപ്പോള്‍ തന്നെ നടത്തണമെന്നാണ് ബിജെപിയുടെ ആവശ്യം. ബിജെപിക്ക് എപ്പോള്‍ തിരഞ്ഞെടുപ്പ് നടത്തിയാലും കുഴപ്പമില്ല. ജയിക്കില്ലല്ലോ. ആളുകള്‍ വോട്ട് ചെയ്യണമെന്നും അവര്‍ക്കില്ല. കോവിഡിന്റെ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പുകള്‍ മാറ്റിവെയ്ക്കാന്‍ ആവശ്യപ്പെട്ടത്’, ചെന്നിത്തല പറഞ്ഞു. പഞ്ചായത്ത് തിരഞ്ഞെടുപ്പുകള്‍ എക്കാലവും യുഡിഎഫിനൊപ്പമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read more
അതേസമയം തിരഞ്ഞെടുപ്പ് അനിശ്ചിതമായി നീട്ടാനാവില്ലെന്ന് മുഖ്യമന്ത്രി യോഗത്തില്‍ വ്യക്തമാക്കി. കോവിഡ് സാഹചര്യത്തിനനുസരിച്ച് തീരുമാനമെടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം മുഖ്യമന്ത്രി ഔദ്യോഗികമായി വാര്‍ത്താസമ്മേളനത്തില്‍ അറിയിക്കും.