തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനിടെ ഉണ്ടായ അക്രമം ആസൂത്രിതമെന്ന് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. കൊട്ടിക്കലാശത്തിനിടെ രൂക്ഷമായ കല്ലേറാണ് ഉണ്ടായത്. ഇത് ആസൂത്രിതമാണെന്നും രമ്യ ഹരിദാസ് പറഞ്ഞു. ആക്രമണം നെഞ്ചിനും കണ്ണിനും പരിക്കേറ്റു. സംഭവത്തിന് പിന്നില്‍ യുഡിഎഫ് പ്രവര്‍ത്തകരാണെന്ന് കരുതുന്നില്ലെന്നും രമ്യ ഹരിദാസ് പറഞ്ഞു.
എന്നാല്‍, യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ സിപിഎം പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞെ് വീഴ്ത്തിയ ആരോപണം വ്യാജമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഏറ് കൊണ്ടാണ് രമ്യ വീണതെന്നതിന് തെളിവായി ഒരു വീഡിയോയാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രചരിപ്പിക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രമ്യയുടെ വാഹനത്തിനു നേരെ കല്ലെറിയുന്നതാണ് ഈ ദൃശ്യങ്ങളെന്ന് എല്‍ഡിഎഫ് ആരോപിക്കുന്നു.
https://www.facebook.com/oopers/videos/2376245292420437/
Read more
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു കൊണ്ടിരിക്കുമ്പോള്‍ “ചതിക്കല്ലേടാ” എന്ന് ആക്രോശിക്കുന്ന അനില്‍ അക്കര എംഎല്‍എയാണ് വീഡിയോയിലുള്ളത്. എന്നാല്‍ ഇതൊന്നും കൂട്ടാക്കാതെയാണ് പ്രവര്‍ത്തകരുടെ കല്ലേറ്. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കു നേരെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്ലെറിയുന്നതെന്ന വിശദീകരണം വരുന്നുണ്ടെങ്കിലും “ചതിക്കല്ലേടാ” എന്ന അനില്‍ അക്കരയുടെ നിലവിളി എന്തിനാണെന്ന സംശയം നിലനില്‍ക്കുന്നുണ്ട്. കല്ലേറില്‍ പരിക്കേറ്റ രമ്യ ഹരിദാസിനെയും അനില്‍ അക്കരയെയും കഴിഞ്ഞദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.