വിജയ് വഷളനായ രാഷ്ട്രീയക്കാരന്‍..; തൃഷയുമായി അവിഹിതബന്ധം, വിമര്‍ശനവുമായി ദിവ്യ സത്യരാജ്

വിജയ് വഷളനായ രാഷ്ട്രീയക്കാരനാണെന്ന് സത്യരാജിന്റെ മകള്‍ ദിവ്യ. വിജയ്‌യുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു വിമര്‍ശനം. നടി കീര്‍ത്തി സുരേഷിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ തൃഷയും വിജയ്‌യും ഒരുമിച്ച് വിമാനത്തില്‍ യാത്ര ചെയ്ത സംഭവം സൂചിപ്പിച്ചായിരുന്നു ദിവ്യയുടെ വിമര്‍ശനം.

ഡിഎംകെ വേദിയില്‍ സംസാരിക്കുമ്പോഴാണ് ദിവ്യ സത്യരാജ് ടിവികെ അധ്യക്ഷന്‍ കൂടിയായ വിജയ്‌യെ വിമര്‍ശിച്ചത്. അടുത്തിടെ ഡിഎംകെയില്‍ ചേര്‍ന്ന ദിവ്യ മുഖ്യമന്ത്രി എംകെ സ്റ്റാലിനെയും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെയും പ്രശംസിക്കുകയും ചെയ്തു.

”ഉദയനിധി സ്റ്റാലിനെ കുറിച്ച് സംസാരിക്കുന്നത് പോലും അഭിമാനമാണ്. എസി കാരവനില്‍ മാത്രം ഇരിക്കുന്ന നേതാവല്ല അദ്ദേഹം. സുഹൃത്തിന്റെ വിവാഹത്തിന് മറ്റൊരു സുഹൃത്തിനൊപ്പം യാത്ര ചെയ്ത വ്യക്തിയുമല്ല. ഉദയനിധി സ്റ്റാലിന്‍ അത്തരം വഷളനായ രാഷ്ട്രീയക്കാരനല്ല. കഠിനധ്വാനിയും അച്ചടക്കത്തോടെ ചുമതല നിര്‍വഹിക്കുന്ന വ്യക്തിയാണ് ഉദയനിധി” എന്നാണ് ദിവ്യ പ്രസംഗത്തില്‍ പറഞ്ഞത്.

12 മിനുറ്റ് നീണ്ട പ്രസംഗത്തില്‍ ഡിഎംകെ നേതാക്കളായ എം കരുണാനിധിയും എംകെ സ്റ്റാലിനും തമിഴ്നാടിന് വേണ്ടി ചെയ്ത കാര്യങ്ങള്‍ എടുത്തു പറഞ്ഞാണ് ദിവ്യ സംസാരിച്ചത്. അതേസമയം, വിജയ്‌യും തൃഷയും ഒന്നിച്ച് യാത്ര ചെയ്തതിനെതിരെ നേരത്തെയും കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.