വയനാട് ദുരന്ത ബാധിതരുടെ പുനരധിവാസത്തില്‍ ടൗണ്‍ഷിപ്പിനുള്ള ഗുണഭോക്താക്കളുടെ ആദ്യഘട്ട പട്ടികയില്‍ 388 കുടുംബങ്ങള്‍. ഗുണഭോക്താക്കളുടെ ആദ്യഘട്ട പട്ടികയില്‍ ദുരന്തം നേരിട്ട് ബാധിച്ചവരെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. കരട് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. ആക്ഷേപങ്ങള്‍ക്കുള്ളവര്‍ക്ക് കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ച് 15 ദിവസങ്ങള്‍ക്കുള്ളില്‍ പരാതി നല്‍കാം.
30 ദിവസത്തിന് ശേഷം അന്തിമ കരട് പട്ടിക പ്രസിദ്ധീകരിക്കും. വീട് ഒലിച്ചു പോയവര്‍, പൂര്‍ണ്ണമായും തകര്‍ന്നവര്‍, ഭാഗികമായും വീട് തകര്‍ന്നവര്‍ എന്നിവരെയും മറ്റെവിടെയും വീടില്ലാത്തവരെയുമാകും ഒന്നാംഘട്ടത്തില്‍ പുനരധിവസിപ്പിക്കുക. മേപ്പാടി പഞ്ചായത്ത് 382 കുടുംബങ്ങളുടെ പട്ടികയാണ് ആദ്യഘട്ടത്തിനായി സമര്‍പ്പിച്ചിരുന്നത്.
രണ്ട് എസ്റ്റേറ്റുകളാണ് ടൗണ്‍ഷിപ്പിനായി തിരഞ്ഞെടുത്തിരിക്കുന്നത്. നെടുമ്പാല, എല്‍സ്റ്റോണ്‍ എസ്റ്റേറ്റുകളാണ് പരിഗണനയിലുള്ളത്. എസ്റ്റേറ്റ് ഭൂമികള്‍ ലഭിക്കുമെന്ന് ഉറപ്പ് ലഭിച്ചാല്‍ സ്‌പോണ്‍സര്‍ മാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും. 38 ഏജന്‍സികളാണ് വീട് നല്‍കാന്‍ സര്‍ക്കാരിനെ സമീപിച്ചത്. 1133 വീടുകളാണ് വാഗ്ദാനം.
Read more
കേന്ദ്രം സഹായം നല്‍കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു. സര്‍ക്കാര്‍ തയ്യാറാക്കുന്ന ടൗണ്‍ഷിപ്പില്‍ വരാന്‍ താല്‍പര്യം ഇല്ലാത്തവരുണ്ടെങ്കില്‍ അവര്‍ക്കുള്ള നഷ്ടപരിഹാരവും തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.