കൊടുംചൂടില്‍ തെല്ലാശ്വാസം, സംസ്ഥാനത്ത് വേനല്‍മഴ എത്തി

കടുത്ത ചൂടില്‍ ആശ്വാസമായി സംസ്ഥാനത്തിന്റെ ചില ഭാഗത്ത് വേനല്‍ മഴ പെയ്തു. തിരുവനന്തപുരം ജില്ലയിലെ ചില ഭാഗങ്ങളില്‍ ശക്തമായ മഴയാണ് ലഭിച്ചത്. വരും ദിവസങ്ങളില്‍ കണ്ണൂര്‍, വയനാട് വനമേഖലകളിലും മഴ പെയ്‌തേക്കും.

അടുത്ത മണിക്കൂറുകളില്‍ തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. മലപ്പുറം, പാലക്കാട് ജില്ലകളിലെ അതിര്‍ത്തിയിലും മഴ ലഭിക്കുമെന്ന് പ്രവചനമുണ്ട്.

Read more

മാര്‍ച്ച് 20 വരെ ശരാശരി വേനല്‍മഴ ലഭിച്ചേക്കും. അടുത്തയാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടും. അതോടെ സംസ്ഥാനത്തൊട്ടാകെ വേനല്‍മഴ ലഭിക്കാന്‍ സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.