രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിലേക്ക് മന്ത്രി കെ ബി ഗണേഷ് കുമാറിന് ക്ഷണം

അയോധ്യ ക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങിലേക്ക് താഗത മന്ത്രി കെ ബി ഗണേഷ്‌കുമാറിന് ക്ഷണം ലഭിച്ചു. സംഘാടകർ നേരിട്ടെത്തിയാണ് ഗണേഷ് കുമാറിനെ ക്ഷണിച്ചത്. വാളകത്തെ വീട്ടിലെത്തിയാണ് ആർഎസ്എസ് നേതാക്കൾ മന്ത്രിയെ ക്ഷണിച്ചത്.

പ്രതിഷ്ഠാ ചടങ്ങ് ബഹിഷ്കരിച്ച് അതിനെ വിമർശിച്ച് ഇടതു പാർട്ടികൾ നിൽക്കുമ്പോളാണ് കേരളത്തിൽ എൽഡിഎഫ് ഗവൺമെന്റിൽ ഒരു മന്ത്രിക്ക് പ്രത്യേക ക്ഷണം ലഭിക്കുന്നത്. ചടങ്ങിൽ ഗണേഷ് കുമാർ പങ്കെടുത്താൻ സർക്കാരും സിപിഎമ്മും കൂടുതൽ പ്രതിരോധത്തിലാകുമെന്നത് തീർച്ചയാണ്.

അതേ സമയം അയോധ്യയിലേക്ക് നിരവധി സിനിമാ താരങ്ങൾക്ക് ക്ഷണമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. അമിതാഭ് ബച്ചന്‍, മാധുരി ദീക്ഷിത്, അനുപം ഖേര്‍, അക്ഷയ് കുമാര്‍, പ്രമുഖ സംവിധായകരായ രാജ്കുമാര്‍ ഹിരാനി, സഞ്ജയ് ലീല ബന്‍സാലി, രോഹിത് ഷെട്ടി, നിര്‍മ്മാതാവ് മഹാവീര്‍ ജെയിന്‍, ചിരഞ്ജീവി, മോഹന്‍ലാല്‍, ധനുഷ്, റിഷബ് ഷെട്ടി തുടങ്ങിയവര്‍ക്കും ക്ഷണമുണ്ട്.

Read more

തമിഴിനാട്ടിൽ നിന്ന് നടൻ രജനീകാന്ത് ക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കാൻ ജനുവരി 21 ന് അയോധ്യയിലെക്ക് പുറപ്പെടും. ഇദ്ദേഹത്തിനൊപ്പം ഭാര്യയും സഹോദരനുമുണ്ടാകും. കഴിഞ്ഞ ദിവസം ആർഎസ്എസ് നേതാക്കൾ രജനീകാന്തിന് ക്ഷണക്കത്ത് കൈമാറിയിരുന്നു.