എംഡിഎംഎയുമായി സ്‌കൂൾ പ്രിൻസിപ്പാൾ പിടിയിൽ

വയനാട്ടിൽ എംഡിഎംഎയുമായി സ്വകാര്യ സ്‌കൂൾ പ്രിൻസിപ്പാൾ പിടിയിൽ. പുൽപള്ളി സ്വദേശി ജയരാജനെയാണ് വൈത്തിരി പൊലീസ് പിടികൂടിയത്. പുല്‍പ്പള്ളി ജയശ്രീ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ പ്രിന്‍സിപ്പാളാണ് ജയരാജ് (48).

Read more

ഇയാളുടെ ഷ‍ര്‍ട്ടിന്റെ പോക്കറ്റിൽ നിന്നും 26 ഗ്രാം എംഡിഎംഎയും കണ്ടെത്തി.  ഇന്ന് പുലര്‍ച്ചെ വൈത്തിരി ആശുപത്രി റോഡ് കവലയില്‍ വെച്ച് എസ്ഐ പിവി പ്രശോഭും സംഘവും നടത്തിയ  വാഹന പരിശോധനയ്ക്കിടെ ഇയാൾ പരിഭ്രമിച്ചു. പിന്നാലെ ദേഹ പരിശോധന നടത്തിയപ്പോഴാണ് എംഡിഎംഎ കണ്ടെത്തിയത്.