മൂന്നര വയസുകാരിയ്‌ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ അതിഥി തൊഴിലാളി അറസ്റ്റില്‍. പാലക്കാട് മണ്ണാര്‍ക്കാട് മേലേ അരിയൂരിലാണ് സംഭവം നടന്നത്. ഒഡീഷയിലെ റൈയ്ഗാര്‍ഡ് സ്വദേശി അശോക് മഞ്ചി എന്ന 20കാരനാണ് കേസില്‍ പിടിയിലായത്. നാട്ടുകല്‍ പൊലീസില്‍ ലഭിച്ച പരാതിയിലാണ് പ്രതിയെ പിടികൂടിയത്.
അരിയൂരിലെ മില്ലില്‍ ജോലി ചെയ്യുകയായിരുന്നു പ്രതി. ഇതേ സ്ഥാപനത്തില്‍ ജോലി നോക്കിയിരുന്ന മറ്റൊരു അതിഥി തൊഴിലാളിയുടെ കുഞ്ഞിന് നേരെയാണ് ലൈംഗികാതിക്രമം നടന്നത്. കുട്ടിയുടെ ബന്ധുകൂടിയാണ് പ്രതിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇയാള്‍ ഏറെക്കാലമായി മില്ലില്‍ ജോലി ചെയ്തുവരികയാണെന്ന് പൊലീസ് പറയുന്നു.
Read more
ഇന്നലെ ഉച്ചയോടുകൂടി മില്ലിന് സമീപമുള്ള ഇവരുടെ വീട്ടിലേക്ക് ഇയാള്‍ എത്തുകയും തുടര്‍ന്ന് കുട്ടിയെ ഇയാള്‍ എടുത്തുകൊണ്ടു പോകുകയുമായിരുന്നു. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ നാട്ടുകല്‍ പൊലീസ് അശോക് മഞ്ചിയെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.